കൊറോണ വൈറസ്: മൂന്ന് രോഗികളുടെ നില ഗുരുതരം, ക്വാറന്റൈനിൽ കഴിയുന്ന ഗർഭിണി ജന്മം നൽകിയ കുഞ്ഞ് ഐസിയുവിൽ
കൊച്ചി: കൊറോണ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന 80കാരിയുടെ നില ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ഇവരുടെ ജീവൻ നിലനിർത്തുന്നത്. ഏറെക്കാലമായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്ന ഇവരെ ശ്വാസകോശ രോഗങ്ങളും അലട്ടുന്നുണ്ട്.
നൈജീരിയയിൽ നിന്ന് കൊച്ചിയിൽ തിരിച്ചെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പൂനെ സ്വദേശിയെ ഹൃദയാഘാതത്തെ തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ച 47കാരന്റെയും നിലഗുരുമായിത്തന്നെ തുടരുകയാണ്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു കൊറോണ വൈറസ് ബാധിതയായ യുവതിയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഹൃദയമിടിപ്പിൽ വ്യതിയാനമുണ്ടായതിനെ തുടർന്നാണ് 31കാരിയെ ഐസിയുവിലേക്ക് മാറ്റിയത്. തമിഴ്നാട് സ്വദേശിയായ 44 വയസ്സുകാരനും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ഹൃദയാഘാതം ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നെങ്കിലും ഫലം നെഗറ്റീവാണ്. നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ഇയാൾക്ക് പ്രമേഹത്തിനും അമിത രക്ത സമ്മർദ്ദത്തിനും ചികിത്സയിൽ കഴികുയാണ്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ക്വാറന്റൈനിൽ കഴിയുന്ന യുവതി ജന്മം നൽകിയ കുഞ്ഞ് കുട്ടികൾക്കുള്ള ഐസിയുവിലാണ് ചികിത്സയിൽ കഴിയുന്നത്. മാസം തികയാണ് കുഞ്ഞ് ജനിച്ചിട്ടുള്ളത്. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ ഹൃദയത്തിൽ സുഷിരമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications