നഗ്നദൃശ്യങ്ങളെടുത്ത് കെണിയൊരുക്കി; ബിസ്‌നസുകാരനില്‍ നിന്ന് യുവതി തട്ടിയത് 38 ലക്ഷം, ഒടുവില്‍ പിടിവീണു
കൊച്ചി: ബിസ്‌നസുകാരനെ കെണിയില്‍പ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. എന്‍ ജി ക്വാര്‍ട്ടേഴ്‌സിന് സമീപം പാലച്ചുവട് എം ഐ ആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാരപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ ഷിജി. വിവിധ ഘട്ടങ്ങളില്‍ ബിസ്‌നസുകാരനില്‍ നിന്നും 38 ലക്ഷം രൂപയാണ് ഷിജി തട്ടിയത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

സുഹൃത്ത് വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ ബിസ്‌നസുകാരനെയാണ് ഷിജി കെണിയില്‍പ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ളാറ്റില്‍ എത്തിയ ബിസ്‌നസുകാരനെ ശീതള പാനിയത്തില്‍ ലഹരി ചേര്‍ത്ത് മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പങ്കുവയ്ക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. സെപ്റ്റബംര്‍ ആദ്യ ആഴ്ച മുതല്‍ വിവിധ ഘട്ടങ്ങളിലാണ് 38 ലക്ഷം രൂപയാണ് ഷിജി ഇയാൡ നിന്നും തട്ടിയെടുത്തത്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ബിസ്‌നസുകാരന്‍ പൊലീസില്‍ പരാതിപ്പെട്ടത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസ്‌നസുകാരന്‍ ഷിജിയുടെ ഫ്‌ളാറ്റില്‍ എത്തിയത്. അതിന് ശേഷം ഷിജി ഇടയ്ക്കിടെ ബിസ്‌നസുകാരനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചത് അനുസരിച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ളാറ്റിലേക്ക് ബിസ്‌നസുകാരന്‍ എത്തിയത്. ഇവിടെ വന്ന് മടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഷിജി ബിസ്‌നസുകാരനെ വിളിച്ച് തന്റെ കൈവശം നഗ്നദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഉണ്ടെന്ന് അറിയിച്ചത്.

തന്റെ കൈയിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇങ്ങനെ 20 ലക്ഷത്തോളം രൂപ പണമായി കൈക്കലാക്കി. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫ്ളാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് താമസിക്കാന്‍ വീട് വാങ്ങുന്നതിന് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാത്തപക്ഷം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതോടെ പരാതിക്കാരന്‍ ആത്മഹത്യയ്ക്കുവരെ ശ്രമിച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതിതീവ്ര മയക്കു മരുന്നുമായ് മൂന്നുപേര്‍ പിടിയില്‍
അതിതീവ്ര മയക്ക് മരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എരുമപ്പെട്ടി പൊലീസിന്റെ പിടിയിലായി. വെള്ളറക്കാട് വെള്ളത്തേരി സ്വദേശി വലിയകത്ത് വീട്ടില്‍ ജാബിര്‍ (24), കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ചുങ്കത്ത് വീട്ടില്‍ സച്ചിന്‍ (24), ചെവ്വന്നൂര്‍ പേരാലില്‍ വീട്ടില്‍ സഞ്ജയ്ജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.
ഓപ്പറേഷന്‍ ഡാഡ്‌ന്റെ ഭാഗമായി കുന്നംകുളം പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി.എസ്.സിനോജിന്റെ നിര്‍ദേശപ്രകാരം ഇന്ന് പുലര്‍ച്ചെ 2 മണിയോടെ എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാക്കള്‍ പിടിയിലായത്. മൂന്ന് പേരും ഒരുമിച്ച് ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. വെള്ളറക്കാട് വെച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്ന് 5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കച്ചവടക്കാരനായ ജാബിര്‍ ദിവസങ്ങളോളമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷീബു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ജയന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ എം.എ ജിജി, ഗ്രെയ്ഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സഗുണ്‍, അഭിനന്ദ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications