മദ്യലഹരിയിൽ തർക്കം; കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്ത് 26കാരിയും സംഘവും
കൊച്ചി: പനമ്പള്ളി നഗറിൽ നൈറ്റ് കഫേ അടിച്ച് തകർത്ത് ജീവനക്കാരെ പരിക്കേൽപ്പിച്ച യുവതിയും സംഘവും അറസ്റ്റിലായി. പനമ്പിള്ളി നഗർ ഷോപ്പിംഗ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ കോട്ടയം സ്വദേശിനി ലീന ( 26 ), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിയിൽ ജെനിറ്റ് ( 23), വയനാട് കല്പറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ സിനാൻ ( 22 ), കോട്ടയം ചങ്ങനാശ്ശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ ( 22 ) എന്നിവരാണ് സൗത്ത് പോലീസിന്റെ പിടിയിലായത്.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തിലെ കണ്ടാലറിയാവുന്ന നാല് പേർക്ക് എതിരെ പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താൻ തിരച്ചൽ തുടരുകയാണ് എന്നാണ് പോലീസ് പറഞ്ഞത്. കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാൻ എത്തിയ ലീനയും മുൻ സുഹൃത്തുക്കളും തമ്മിൽ വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. മദ്യ ലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് സംഘർൽത്തിൽ എത്തുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെയാണ് ലീന പനമ്പിള്ളി നഗറിൽ തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടി വന്ന് രാത്രി പത്തേ കാലോടെ പരാക്രമം നടത്തിയത്. ബേസ് ബോൾ ബാറ്റ്, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് ഉള്ള അടിയേറ്റ് കടയുടമ ഫോർട്ട് കൊച്ചി സ്വദേശി അമൻ അഷ്ക്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ട് ജീവനക്കാർക്കും പരിക്കേറ്റു.
കടയിലെ സാധന സാമഗ്രികളും സംഘം തല്ലിത്തകർത്തു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പോലീസ് പറയുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ലീന ഉൾപ്പെടെ നാല് പേരെ പിടികൂടി. മറ്റുള്ളവർ അവിടെ നിന്നും കടന്നുകളഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്..
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications