എറണാകുളത്തെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; മുന്‍ സുഹൃത്ത് പിടിയില്‍
കൊച്ചി: ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ മുന്‍ സുഹൃത്ത് കൊലപ്പെടുത്തി. അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. ലിജി എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി മഹേഷ് പിടിയിലായിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയില്‍ എത്തിയ പ്രതി ലിജിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് പ്രതി ആശുപത്രിയിലേക്ക് എത്തിയതെന്നാണ് നിഗമനം. പിടിയിലായ പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ മാത്രമാണ് എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാകുകയുള്ളൂ.
ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയില്‍ എത്തിയത്. അവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസാണ് മഹേഷിനെ കസ്റ്റഡിയില്‍ എടുത്തത്.












Click it and Unblock the Notifications