എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയമുണ്ടാവില്ലെന്ന് സൂചന.... പക്ഷേ ഇവര്‍ ജാഗ്രതയിലാണ്, വിളിപ്പാട് അകലെ ഇരുമ്പ് ചങ്ങാടം!!

Google Oneindia Malayalam News

ആലുവ: കേരളത്തില്‍ മഴ കനത്തതോടെ ഒരു കൂട്ടം വലിയ ജാഗ്രതയിലാണ്. മുന്‍ വര്‍ഷങ്ങളിലെ പ്രളയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന ഭയം ഇവര്‍ക്കുണ്ട്. കീഴ്മാട് പഞ്ചായത്തിലെ കുട്ടശ്ശേരി ബിഎന്‍കെ വാട്‌സാപ്പ് കൂട്ടായ്മ ഈ സാഹചര്യത്തില്‍ പുതിയൊരു ദൗത്യവുമായി എത്തിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നേരത്തെ തന്നെ സജ്ജമാക്കിയിരിക്കുകയാണ് ഇവര്‍. അതിനായി 12 പേര്‍ക്ക് കയറാവുന്ന ഇരുമ്പ് ചങ്ങാടവും റെഡിയാക്കിയിരിക്കുകയാണ്.

1

Recommended Video

cmsvideo
Tamil Nadu weatherman forecasts rains in Kerala | Oneindia Malayalam

വെള്ളപ്പൊക്കത്തിനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ മുമ്പുള്ള പ്രളയത്തിന്റെ ആശങ്ക ജനങ്ങളില്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു ദൗത്യം കൂട്ടായ്മ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം വെള്ളം കയറി മുങ്ങിയ തുമ്പിച്ചാല്‍ വട്ടച്ചാല്‍ പാടത്ത് ചങ്ങാടം പരീക്ഷണാര്‍ത്ഥം ഇറങ്ങി വിജയം കണ്ടു. രണ്ട് വര്‍ഷം മുമ്പുള്ള മഹാപ്രളയത്തില്‍ ബോട്ടും വള്ളവും കിട്ടാതെ ഇരുന്നതിനാല്‍ ഈ മേഖലയില്‍ നിന്ന് ബിരിയാണി ചെമ്പില്‍ അടക്കമാണ് ആളുകളെ രക്ഷപ്പെടുത്തിയത്.

റേഷന്‍ കടയില്‍ നിന്ന് അരിയും സാധനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനും ബോട്ടില്ലാത്തത് കൊണ്ട് ബുദ്ധിമുട്ടി. ചങ്ങാട നിര്‍മാണത്തിന് 25000 രൂപയാണ് ചെലവായത്. അത് ഗ്രൂപ്പ് അംഗങ്ങള്‍ പിരിച്ചെടുക്കുകയായിരുന്നു. ഡിസൈനും നിര്‍മാണവും ഗ്രൂപ്പ് അംഗം തോമസ് ഏറ്റെടുത്ത് നടത്തി. ഇയാളുടെ തന്നെ വര്‍ക്ക് ഷോപ്പില്‍ സൗജന്യമായിട്ടായിരുന്നു എല്ലാ പണികളും ചെയ്തത്. ചങ്ങാടത്തില്‍ എന്‍ജിനും ലൈഫ് ജാക്കറ്റുകളും അടക്കമുള്ളവ ഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

നേരത്തെ മലബാര്‍ മേഖലയില്‍ ഉരുള്‍പ്പൊട്ടിയപ്പോള്‍ മറ്റൊരു ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഈ വാട്‌സാപ്പ് കൂട്ടായ്മ സഹായം എത്തിച്ചിരുന്നു. അതേസമയം ജില്ലയില്‍ മഴ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. പല വീടുകളുടെയും മുറ്റം നിറയെ വെള്ളക്കെട്ടാണ്. മിഷന്‍ സ്‌കൂളിന് സമീപത്തെ റോഡ് വെള്ളക്കെട്ടിലായതോടെ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ശുദ്ധജല ടാങ്കിലേക്ക് റോഡിലെ വെള്ളം എത്താന്‍ തുടങ്ങിയത് നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമായി മാറിയിരിക്കുകയാണ്.

Ernakulam
English summary
ernakulam: youth made iron boat for rescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X