Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരാ ഗാന്ധിയുടെ ഛായ; പ്രിയങ്കയ്ക്ക് സാധ്യത ഏറെയെന്ന് പിസി ജോര്‍ജ്, എഎപിയുമായി സഖ്യമില്ല

കൊച്ചി: കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. പഞ്ചാബില്‍ വലിയ തോല്‍വിയാണ് നേരിട്ടത്. ഇനി പുതിയ നേതൃത്വം കോണ്‍ഗ്രസിന് വരണം. രാഹുല്‍ ഗാന്ധിക്ക് കഴിയില്ല. യുവതലമുറ വരണം. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തണം. അവര്‍ക്ക് ഇന്ദിര ഗാന്ധിയുടെ ഛായയുണ്ട്. ആ നിലയില്‍ പ്രിയങ്ക ഗാന്ധിക്ക് സാധ്യത ഏറെയാണ്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് തോറ്റത് പ്രിയങ്കയുടെ മാത്രം കുഴപ്പം കൊണ്ടല്ല. പ്രിയങ്കയെ ഉത്തര്‍ പ്രദേശിലേക്ക് വിട്ടെങ്കിലും മറ്റാരും കൂടെ സഹായത്തിന് ഉണ്ടായില്ല. പ്രതിപക്ഷമായെങ്കിലും കോണ്‍ഗ്രസ് ഇവിടെ തുടരേണ്ടത് ആവശ്യമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

14

അതേസമയം, ആം ആദ്മി പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും താനില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. എഎപി കേരളത്തില്‍ പച്ച പിടിക്കില്ല. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ വലിയ ശക്തിയാണ്. 46 ശതമാനം ന്യൂനപക്ഷമാണ്. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ ഇവിടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. എഎപിക്ക് ന്യൂനപക്ഷത്തിന്റെ പിന്തുണ ലഭിക്കില്ല. എഎപിയും ട്വന്റി 20യും ഒരുമിച്ചാലും നേട്ടമുണ്ടാകില്ല. കിറ്റ് നല്‍കിയാണ് ട്വന്റ്ി 20 വിജയിച്ചത്. കെജ്രിവാളിന്റെ പ്രവര്‍ത്തനത്തില്‍ തനിക്ക് അഭിമാനമുണ്ട്. കേരളത്തില്‍ അത് ഗുണം ചെയ്യില്ല. കേരളത്തില്‍ ബിജെപി ശക്തിപ്പെടാനാണ് സാധ്യത. കോണ്‍ഗ്രസ് തകരും. സിപിഎമ്മും ബിജെപിയും നേരിട്ടുള്ള ഏറ്റുമുട്ടലാകും ഇനി നടക്കുക എന്നും പിസി ജോര്‍ജ് പറഞ്ഞു.

ദേശീയതലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയമായ പരാജയമാണുണ്ടായത്. കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്ന പഞ്ചാബില്‍ ഭരണം നഷ്ടമായി. മാത്രമല്ല, മറ്റ് നാലിടങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമായില്ല. കോണ്‍ഗ്രസ് അപ്രസക്തമാകുന്നു എന്ന പ്രചാരണത്തിനും വിലയിരുത്തലിനും ഇത് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും. എഎപിയും സമാനമായ തലത്തിലേക്ക് എത്തി. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും എഎപി ഭരണം പിടിച്ചിരിക്കുന്നു. എഎപി ഭരണം പിടിച്ച രണ്ടു സംസ്ഥാനങ്ങളും നേരത്തെ കോണ്‍ഗ്രസ് ഭരിച്ചിരുന്നതാണ്.

പഞ്ചാബ് ഭരണം പിടിച്ച ശേഷം രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടക തുടങ്ങി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ എഎപി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൂടാതെ കേരളത്തിലും പ്രവര്‍ത്തനം സജീവമാക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങുമെന്നാണ് വിവരം. നേരത്തെ കേരളത്തില്‍ സജീവമാകാന്‍ എഎപി ശ്രമിച്ചിരുന്നു എങ്കിലും കാര്യമായ നേട്ടമുണ്ടായിരുന്നില്ല. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എഎപിയുടെ ശ്രമം വിജയം കാണുമോ എന്ന് വ്യക്തമല്ല. എഎപി കേരളത്തിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എഎപിയുമായി സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+