Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് സ്ഥിതി രൂക്ഷം: ജില്ല അതിതീവ്ര വ്യാപപനം, മുന്നറിയിപ്പുമായി വിദഗ്ധർ

എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ സ്ഥിതി അതീവഗുരുതരം. അതിതീവ്ര രോഗവ്യാപനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യാ അനുപാതത്തിൽ രാജ്യത്ത് തന്നെ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയായി എറണാകുളം മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രതിദിനം റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സ്ഥിതിയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാത്ത പക്ഷം ദില്ലിയിലേയും മുംബൈയിലേയും സ്ഥിതി കൊച്ചിയിലും സംഭവിക്കാൻ ഏറെ വൈകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചത് മുതൽ തുടർച്ചയായ ദിവസങ്ങളിൽ നാലായിരത്തിന് മുകളിലാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിൽ ഇന്ന് 3320 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ പത്ത് പേർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. 3265 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 42 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona13-15892

തൃക്കാക്കര 216, മരട് 108, തൃപ്പൂണിത്തുറ 98, വാഴക്കുളം 81, പള്ളുരുത്തി 76, വെങ്ങോല 75, കോതമംഗലം 74, ആലങ്ങാട് 64, എളംകുന്നപ്പുഴ 61, നെല്ലിക്കുഴി 56, കുന്നുകര 52, പായിപ്ര 52, ഫോർട്ട് കൊച്ചി 51, കളമശ്ശേരി 50, കലൂർ 46, കുട്ടമ്പുഴ 45, മുളന്തുരുത്തി 45, കവളങ്ങാട് 43, ആലുവ 41, ചൂർണ്ണിക്കര 41, വൈറ്റില 41, എടത്തല 39, എടവനക്കാട് 38, ഉദയംപേരൂർ 37, കറുകുറ്റി 35, നെടുമ്പാശ്ശേരി 35, രായമംഗലം 35, കടവന്ത്ര 34, അങ്കമാലി 33, ഇടപ്പള്ളി 33, ഇലഞ്ഞി 33, കല്ലൂർക്കാട് 33, പാലാരിവട്ടം 33, മഴുവന്നൂർ 33, കീഴ്മാട് 31, വടവുകോട് 31 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എളമക്കര 30, കോട്ടുവള്ളി 30, പിണ്ടിമന 29, പെരുമ്പാവൂർ 29, എടക്കാട്ടുവയൽ 28, വാരപ്പെട്ടി 28, ചെല്ലാനം 27, പല്ലാരിമംഗലം 27, മാറാടി 27, ഏലൂർ 26, മൂവാറ്റുപുഴ 26, കുമ്പളം 25, നോർത്തുപറവൂർ 25, മട്ടാഞ്ചേരി 25, ശ്രീമൂലനഗരം 25, കുന്നത്തുനാട് 24, തേവര 24, നായരമ്പലം 24, വടക്കേക്കര 24, ചിറ്റാറ്റുകര 23, തോപ്പുംപടി 22, പാമ്പാകുട 22, ചേരാനല്ലൂർ 21, ഞാറക്കൽ 21, മുണ്ടംവേലി 21, വടുതല 20, വരാപ്പുഴ 20, കടുങ്ങല്ലൂർ 19, കോട്ടപ്പടി 19, പോത്താനിക്കാട് 19, എറണാകുളം നോർത്ത് 18, എറണാകുളം സൗത്ത് 18, ഐക്കാരനാട് 18, പച്ചാളം 18, പിറവം 18, വെണ്ണല 18, കാലടി 17, പള്ളിപ്പുറം 17, മൂക്കന്നൂർ 17, രാമമംഗലം 17, ഇടക്കൊച്ചി 15, കിഴക്കമ്പലം 15, കീരംപാറ 15 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചോറ്റാനിക്കര 15, ചേന്ദമംഗലം 14, തുറവൂർ 14, കടമക്കുടി 13, കാഞ്ഞൂർ 13, ഒക്കൽ 12, തിരുവാണിയൂർ 12, മഞ്ഞള്ളൂർ 12, ആയവന 11, കുമ്പളങ്ങി 11, പാറക്കടവ് 11, ആരക്കുഴ 10, എളംകുളം 10, ഏഴിക്കര 10, ചെങ്ങമനാട് 10, മലയാറ്റൂർ നീലീശ്വരം 10, ആവോലി 9, കരുമാലൂർ 9, കുഴിപ്പള്ളി 9, പനമ്പള്ളി നഗർ 9, പെരുമ്പടപ്പ് 9, പോണേക്കര 9, വാളകം 9, അശമന്നൂർ 8, തിരുമാറാടി 8, പൂതൃക്ക 8, പൈങ്ങോട്ടൂർ 8, മുളവുകാട് 8, തമ്മനം 7, പനയപ്പിള്ളി 7, പുത്തൻവേലിക്കര 7, കൂത്താട്ടുകുളം 6, ആമ്പല്ലൂർ 5, മണീട് 5, മുടക്കുഴ 5, അതിഥി തൊഴിലാളി 18, ഐ എൻ എച്ച് എസ് 1, പോലീസ് ഉദ്യോഗസ്ഥൻ 1, പാലക്കുഴ, വേങ്ങൂർ, അയ്യപ്പൻകാവ്, കൂവപ്പടി, മഞ്ഞപ്ര, പൂണിത്തുറ, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം. അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 821 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+