മലയാറ്റൂരില്‍ പാറമടക്ക് സമീപം കെട്ടിടത്തില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
എറണാകുളം: എറണാകുളം മലയാറ്റൂരില്‍ പാറമടക്ക് സമീപം കെട്ടിടത്തിലെ സ്‌ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പെരിയണ്ണന്‍(40), ഡി നാഗ എന്നിവരാണ് മരിച്ചത്. പെരിയണ്ണന്‍ സേലം സ്വദേശിയും നാഗ ചാമ രാജ് നഗര്‍ സ്വദേശിയുമാണ്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടി തെറിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

അപകടത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്തിന്റെ അനുമതിയോടെയാണ് പാറമട പ്രവര്‍ത്തിക്കുന്നത്.
Recommended Video
സംസ്ഥാനത്ത് കനത്ത മഴ തുടരും | Oneindia Malayalam
കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നാട്ടിലേക്ക് പോയ തൊഴിലാളികള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഉടമകളുടെ നിര്‍ദേശ പ്രകാരം തിരിച്ചെത്തുകയായിരുന്നു. പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും തിരിച്ചെത്തിയത്. ശേഷം വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.












Click it and Unblock the Notifications