എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫൈസല്‍ ഫരീദ് കടത്തിയത് ഒരു കോടി രൂപയുടെ സ്വര്‍ണം.... ഒപ്പമുണ്ടായിരുന്നത് റബിന്‍സെന്ന് കസ്റ്റംസ്!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് അന്വേഷണ സംഘം എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇരുവരും ചേര്‍ന്ന് ഒരു കോടിയുടെ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും ലുക്കൗട്ട് നോട്ടീസ് നല്‍കി ഇന്റര്‍പോള്‍ സഹായത്തോടെ നാട്ടിലെത്തിക്കാനുമാണ് കസ്റ്റംസിന്റെ ശ്രമം. ഫൈസലിനെ നാട്ടിലെത്തിക്കുന്നതോടെ കേസിലെ എല്ലാ പഴുതുകളും അടയ്ക്കാനും സാധിക്കും.

1

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies

നേരത്തെ ഫൈസലിനെ പ്രതിചേര്‍ത്ത എന്‍ഐഎ തൃശൂര്‍ കയ്പമംഗത്തലുള്ള ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയും നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് ലാപ്പ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. അതിനിടെ കേസില്‍ പ്രതിയായ റമീസിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കൊച്ചിയിലെ പ്രത്യേക കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണിത്. നേരത്തെ അഞ്ച് ദിവസം റമീസിനെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സ്വപ്‌ന അടക്കമുള്ള കേസിലെ മറ്റ് പ്രതികളുരമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന കസ്റ്റംസിന്റെ ആവശ്യമാണ് കോടതി തള്ളിയത്.

അതേസമയം ശിവശങ്കറിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന എന്‍ഐഎ ഓഫീസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമെത്തി. സാമ്പിള്‍ ബോക്‌സ് കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ അഞ്ച് മിനുട്ടിന് ശേഷം മടങ്ങുകയും ചെയ്തു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെബി വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ശിവശങ്കറിന്റെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു.

ശിവശങ്കറിനെ അറസ്റ്റ് ചെയ്യില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കുകയും, നിയമസഹായത്തിന് ശേഷം മാത്രം അറസ്റ്റ് ചെയ്യാനുമാണ് എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ കോളിളക്കം കൂടിയുണ്ടാവുന്ന കാര്യമായിരിക്കും ശിവശങ്കറിന്റെ അറസ്റ്റ്. അതുകൊണ്ടാണ് വളരെ സൂക്ഷിച്ച് മാത്രം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് ഏഴ് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

Ernakulam
English summary
faisal fareed smuggled 1 crore value gold to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X