ആറ് വയസ്സുകാരിയ്ക്ക് ക്രൂര മർദ്ദനം: കൊച്ചിയിൽ പിതാവ് അറസ്റ്റിൽ, ശരീരത്തിൽ അടിയേറ്റ പാടുകൾ..
കൊച്ചി: എറണാകുളത്ത് ആറ് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ആന്റണി രാജുവാണ് അറസ്റ്റിലായത്. എറണാകുളം തോപ്പുംപടിയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ ഉപദ്രവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്.
പെൺകുട്ടിയുടെ ശരീരത്തിൽ മുഴുവന്‍ മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ചൂരൽ കൊണ്ടടിച്ച പാടുകളാണ് പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തി കുഞ്ഞിനൊപ്പം താമസിക്കുന്നതിനിടെയാണ് ഇയാൾ കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ഇടക്കിടയ്ക്കിടെ കുഞ്ഞിനെ മര്‍ദിക്കാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

വിദേശത്തേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദ്ദിക്കാൻ ആരംഭിച്ചതെന്നായിരുന്നു ഇപ്പോൾ വരുന്ന വിവരം. എന്നാൽ കുട്ടി പഠിക്കുന്നില്ലെന്നാണ് ആന്റണി രാജു ഈ സംഭവത്തിന് നൽകുന്ന വിശദീകരണം. സംഭവത്തിൽ ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ് കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.












Click it and Unblock the Notifications