Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് കുഞ്ഞിനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ: മദ്യപിച്ച് ഉപദ്രവം പതിവെന്ന് അയൽക്കാർ!!

കൊച്ചി: എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ പൊള്ളിച്ചെന്ന് പരാതി. ശിശുക്ഷേമസമിതിയാണ് കുഞ്ഞിന്റെ പിതാവിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. കുട്ടിയുടെ ദേഹത്ത് അടിയേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്. ശിശുക്ഷേമ പ്രവർത്തകർ സ്ഥലത്തെത്തിയാണ് പരിക്കേറ്റ കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്. സംഭവത്തിൽ അച്ഛനെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഇയാൾ വലിച്ചെറിയാറുണ്ടെന്നും കുഞ്ഞിന്റെ അമ്മ പോലീസിന് മൊഴി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ തിരുവാങ്കുളത്താണ് സംഭവം.

കുട്ടിയെ ദേഹോപദ്രവമേറ്റ നിലയിൽ കണ്ടതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അച്ഛനാണ് കുഞ്ഞിനെ ദേഹോപദ്രവമേൽപ്പിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പും കുട്ടി ഇത്തരത്തിൽ ഉപദ്രവിക്കപ്പെട്ടിരുന്നു. അപ്പോഴും സമീപവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയത്. ഇതേ സംഭവം ആവർത്തിച്ചതോടെയാണ് നാട്ടുകാർ ഇക്കാര്യം ശിശുക്ഷേമവകുപ്പിനെ വിവരമറിയിച്ചത്. മദ്യപിച്ച് എത്തുന്ന പിതാവ് കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോലീസും ശിശുക്ഷേമ സമിതി പ്രവർത്തകരും വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

arrest1-1568

കഴിഞ്ഞ മാസം അങ്കമാലിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞിനെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. ഇതോടെ ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് ആശുപത്രി വിട്ടിരുന്നു. തലയോട്ടിക്ക് പരിക്കേറ്റ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. രണ്ട് മാസം പ്രായമായ കുഞ്ഞ് ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ ജ്യോതി ശിശുഭവനിലേക്ക് മാറ്റുമെന്നാണ് പോലീസ് അറിയിച്ചത്.

Recommended Video

cmsvideo
    Indian railways becomes adani railways pvt limited | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+