വൈപ്പിനിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു: വഴക്കിനിടെ മകനും മുറിവേറ്റു
കൊച്ചി: എറണാകുളത്ത് മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. വൈപ്പിനിലെ ഞാറക്കലിലാണ് സംഭവം. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. 57 വയസായിരുന്നു ഇദ്ദേഹത്തിന്. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ വഴക്കിനിടെ മകന്‍ ജയേഷിനും വെട്ടേറ്റിട്ടുണ്ട്.

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ചെതതുന്ന ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.












Click it and Unblock the Notifications