അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു; പിതാവിന് 44 വർഷം തടവ്, സംഭവം പെരുമ്പാവൂരിൽ
പെരുമ്പാവൂർ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് പോക്സോ കോടതി. 44 വർഷം തടവും 11,70,000 രൂപ പിഴയും ശിക്ഷയുമാണ് വിധിച്ചിട്ടുള്ളത്. 2018ൽ ജില്ലയിലെ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജഡ്ജി വി സതീഷ് കുമാർ ശിക്ഷ വിധിച്ചത്.
മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതായി നാട്ടുകാരാണ് ശിശുക്ഷേമസമിതിയെ വിവരമറിയിച്ചത്. മകനെയും ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ കുറുപ്പംപടി സിഐ കെആർ മനോജിന്റെ നേതൃത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
ഇതോടെ ഇയാളുടെ രണ്ട് മക്കളെയും വനിതാ ശിശുക്ഷേമസമിതി കൌൺസിലിംഗ് നടത്തിയപ്പോഴാണ് പിതാവിന്റെ ക്രൂരത പുറത്തറിയുന്നത്. ഇതോടെ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ഇയാൾ കുറ്റസമ്മതിക്കുകയും ചെയ്തിരുന്നു. അമ്മ പണിയ്ക്ക് പോയിരുന്ന സമയങ്ങളിൽ പിതാവ് ഉപദ്രവിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ എ സിന്ധുവാണ് ഹാജരായത്.
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന












Click it and Unblock the Notifications