എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിനിമയിലെ നിത്യവേതനക്കാര്‍ കൊടുപട്ടിണിയില്‍... സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഫെഫ്ക!!

Google Oneindia Malayalam News

കൊച്ചി: കോവിഡിനെ തുടര്‍ന്ന് സിനിമാ മേഖലയുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തി ഫെഫ്ക. നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ മലയാള സിനിമയിലെ ദിവസവേതനക്കാര്‍ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതത്തെ നേരിടുകയാണ്. ഫെഫ്ക ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫെഫ്ക. സിനിമാമേഖല സ്തംഭിച്ചതോടെ കടുത്ത ദുരിതത്തിലായ ആറായിരത്തില്‍ പരം ദിവസനവേതനക്കാര്‍ക്കായി സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.

1

അതേസമയം നേരത്തെ തന്നെ താരങ്ങളുടെ അടക്കം പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടര്‍ന്ന് സിനിമാ മേഖല തകര്‍ന്ന് തരിപ്പണമായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല റിലീസുകളും മുടങ്ങി കിടക്കുകയാണ്. സ്ഥിരം വരുമാനം ഇല്ലാത്തത് കൊണ്ട് ഇവര്‍ മറ്റ് ജീവിത മാര്‍ഗമില്ലാതെ ബുദ്ധിമുട്ടിലാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സിനിമയിലെ ദിവസ വേതനക്കാരുടെ സ്ഥിതി പരിതാപകരമാകുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ ദിവസവേതനക്കാരെ കുറിച്ചാണ്് ഫെഫ്ക പറയുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലെ ലോക്ഡൗണില്‍ നിശ്ചലമായ മലയാള സിനിമ പഴയ രീതിയിലേക്ക് എന്ന് തിരിച്ചുവരുമെന്ന് ഉറപ്പില്ലാതിരിക്കെ ജോലിയും കൂലിയും ഇല്ലാതെ വീണുപോയ എണ്ണായിരത്തോളം പേര് ഈ മേഖലയിലുണ്ട്. അതില്‍ തന്നെ ആറായിരത്തിലധികം പേരാണ് നിത്യെചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. താരങ്ങളുടെ അടക്കം സഹായത്തോടെ സംഘടനാ തലത്തില്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ അത് മാത്രം മതിയാകില്ല.

സംഘടനാ തലത്തിലെ സഹായം മാത്രം പോരെന്ന് കണ്ടാണ് ഫെഫ്ക മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും കത്ത് നല്‍കിയത്. ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ മോഹലാലും മഞ്ജുവാര്യരും അടക്കമുള്ളവര്‍ ദിവസന വേതനക്കാര്‍ക്ക് സാമ്പത്തിക സാഹയവുമായി രംഗത്ത് വന്നിരുപന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് സഹായം തേടാനാണ് ഫെഫ്കയുടെ തീരുമാനം. വിപുലമായ രീതിയില്‍ ഷൂട്ടിംഗ് തുടങ്ങാന്‍ ഇനിയും സമയം എടുക്കുന്നത് കൊണ്ട് ഇവര്‍ക്ക് വലിയ സഹായങ്ങള്‍ ഇനിയും വേണ്ടി വരുമെന്ന സൂചനകളാണ് ഫെഫ്ക നല്‍കുന്നത്.

Ernakulam
English summary
fefka seeks helps from chief minister for daily wages labourers in cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X