Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി ഈശ്വരനെയോർത്ത്, 10 വയസുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി

എറണാകുളം: ഭർത്താവ് പീഡിപ്പിച്ച പത്ത് വയസുകാരിയായ മകളുടെ ഗർഭഛിദ്രത്തിന് അനുമതി തേടിയ മാതാവിന്‍റെ ഹർജി ഹൈക്കോടതി അനുവദിച്ചു. ഗർഭം 31 ആഴ്‌ച പിന്നിട്ട സാഹചര്യത്തിൽ ജീവനോടെയാണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ ആവശ്യമായ ചികിത്സ നൽകണമെന്നും കോടതി വിധിച്ചു. പത്ത് വയസുകാരിയുടെ ആരോഗ്യ സങ്കീർണതകൾ കണക്കിലെടുത്തായിരുന്നു കോടതിയുടെ ഉത്തരവ്. നിലവിൽ പെൺകുട്ടി തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നായിരുന്നു കോടതി നിർദേശത്തെ തുടർന്ന് രൂപീകരിച്ച മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട്. കുഞ്ഞിന്‍റെ ജീവന് 80 ശതമാനം ഉറപ്പു പറയാനാകുമെന്നും പ്രസവശേഷം കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്നും ബോർഡ് നിർദേശിച്ചിരുന്നു.

HIGHCOURT

പത്തു വയസുകാരിയായ പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചുവെന്ന ആരോപണം സത്യമാണെങ്കിൽ ലജ്ജിതനാണെന്ന് കോടതി പറഞ്ഞു. നാം ജീവിക്കുന്ന സമൂഹം നാണം കൊണ്ട് തല താഴ്‌ത്തണം. ഈ സംഭവത്തിൽ കുറ്റവാളി പിതാവാണെന്നും നിയമത്തിന് അറിയാവുന്ന രീതിയിൽ അയാൾക്ക് ശിക്ഷ നൽകുമെന്നും കോടതി പറഞ്ഞു. കേസിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും പരിഗണിച്ചും ഈശ്വരനെ മനസിലോർത്തുമാണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍റേതായിരുന്നു ഉത്തരവ്.

ഒരാഴ്‌ചക്കുള്ളിൽ നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി ആശുപത്രി അധികൃതർക്ക് അനുമതി നൽകി. വിദഗ്ധ മെഡിക്കൽ സഹായം വേണമെങ്കിൽ ഹെൽത്ത് സർവീസസ് ഡയറക്ടർക്ക് അപേക്ഷ നൽകാമെന്നും ഡയറക്ടർ ആവശ്യമായതു ചെയ്യണമെന്നും കോടതി നിർദേശിച്ചു. ബോബെ ഹൈക്കോടതിയിൽ സമാനമായ കേസ് മുമ്പ് പരിഗണനയിൽ വന്നിട്ടുണ്ടെന്നും ഗർഭസ്ഥശിശുവിന് ജീവനുണ്ടെങ്കിൽ കുഞ്ഞിന്‍റെ ക്ഷേമത്തിനായി എന്തെല്ലാം ചെയ്യണമെന്ന് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഗർഭസ്ഥ ശിശുവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ സംസ്ഥാന സർക്കാരും ഏജൻസിയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.

ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം 24 ആഴ്‌ച വരെ ഗർഭം അലസിപ്പിക്കാനുള്ള അനുമതിയാണുള്ളത്. ഈ സമയകാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. പത്ത് വയസുമാത്രമാണ് പെൺകുഞ്ഞിനുള്ളതെന്നും ഗർഭവതിയാകാനും പ്രസവിക്കാനുമുള്ള മാനസികാവസ്ഥയിലല്ല പെൺകുഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്.

സമാന രീതിയിൽ ചത്തീസ്‌ഗഢിൽ പീഡനത്തിൽ ഗര്‍ഭിണിയായ പത്ത് വയസുകാരിയുടെ ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തളളിയിരുന്നു. ഗര്‍ഭഛിദ്രത്തിന് സമയം അതിക്രമിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി. ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും അദ്ധ്യക്ഷരായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+