എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബീം ഇടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു: മൃതദേഹം 12ാം നിലയിൽ, സംഭവം കൊച്ചിയിൽ

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് കോൺക്രീറ്റ് ബീം ഇടിഞ്ഞ് വീണ് നിർമാണ തൊഴിലാളി മരിച്ചു. പനമ്പള്ളി നഗറിൽ നിർമാണത്തിലിരിക്കുന്ന 12 നില കെട്ടിടത്തിലാണ് അപകടം. അതേ സമയം മരിച്ച തൊഴിലാളിയുടെ മൃതദേഹം 12 നിലയ്ക്ക് മുകളിൽ ഒരു കമ്പിയിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. കോൺക്രീറ്റ് ബീം പൊട്ടി വീഴുന്ന സമയത്ത് സൈറ്റിൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെങ്കിലും ബീം പൊട്ടിവീണപ്പോൾ നാല് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുരുന്നു.

തന്‍റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; പുറകെ പോയി പൊക്കി, ഒടുവില്‍ മാപ്പ്, അനു ജോസഫ് പറയുന്നുതന്‍റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; പുറകെ പോയി പൊക്കി, ഒടുവില്‍ മാപ്പ്, അനു ജോസഫ് പറയുന്നു

കൊച്ചിയിലെ പനമ്പള്ളി നഗർ വിദ്യാസാഗർ കോളനിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണം നടന്നുവരുന്ന 12 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അപകടമുണ്ടായിട്ടുള്ളത്. ഏറ്റവും മുകളിൽ നിർമാണത്തിലിരിക്കുന്ന കോൺക്രീറ്റ് അടക്കമുള്ള വസ്തുക്കളാണ് തകർന്നുവീണത്. ഇതോടെ തൊഴിലാളികളിൽ ഒരാൾ ഇതിനടിൽ കുടുങ്ങിപ്പോവുകയും ചെയ്തു.

suicide-1561001192-jp

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

തൂണിന് മുകളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു തൊഴിലാളി ഉണ്ടായിരുന്നതെന്നാണ് മറ്റ് തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നത്. കുറച്ച് മണിക്കൂറുകൾ ഇത്തരത്തിൽ തൊഴിലാളിയുടെ മൃതദേഹം തൂണിന് മുകളിൽ തുങ്ങിക്കിടക്കുകയാണന്നും മൃതദേഹം താഴെയെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുമാണ് പുറത്തുവരുന്ന വിവരം. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്.

ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?

Ernakulam
English summary
Fire force tries to recover the dead body of migrant labour after dies of concrete beam crashed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X