കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്, മദ്യപിച്ച് പുറത്തിറങ്ങിയവര്‍ വെടിയുതിര്‍ത്തത് 2 തവണ
കൊച്ചി: കുണ്ടന്നൂരിലെ ബാറില്‍ മദ്യപരുടെ വെടിവെപ്പ്. ബാറില്‍ നിന്ന് മദ്യപിച്ച ഇറങ്ങിയ രണ്ട് പേരാണ് ഭിത്തിയിലേക്ക് വെടിയുതിര്‍ത്തത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബാര്‍ ഉടമകള്‍ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം പോലീസിനെ അറിയിച്ചത്. ഇവര്‍ പ്രകോപനമൊന്നുമില്ലാതെ കൈയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് ഭിത്തിയിലേക്ക് വെടിവെക്കുകയായിരുന്നു.
മരട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ റിസപ്ഷനില്‍ നിന്ന് ഇറങ്ങുവഴിയായിരുന്നു വെടിയുതിര്‍ത്തത്. അതേസമയം വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആരാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് പരിശോധിക്കുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. എക്‌സൈസും ബാറിലെത്തി പരിശോധന നടത്തി. ബാര്‍ ജീവനക്കാരന്റെ മൊഴിയെടുത്തിട്ടുണ്ട്. വെടിവെച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഭിത്തിയില്‍ പതിഞ്ഞ നിലയില്‍ ബുള്ളറ്റ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാര്‍ ഹോട്ടലിലാണ് വെടിവെപ്പ് നടന്നത്. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് രണ്ട് പേര്‍ മദ്യപിക്കാനെത്തിയത്. മൂന്നര വരെ മദ്യപിച്ച ശേഷം പുറത്തിറങ്ങുകയും, തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ വെടിവെക്കുകയുമായിരുന്നു.












Click it and Unblock the Notifications