എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിനുള്ള ആദ്യ ബാച്ച് കൊവിഷീൽഡ് വാക്സിൻ കൊച്ചിയിലെത്തി: മറ്റ് ജില്ലകളിലേക്ക് ഉച്ചയോടെ കൊണ്ടുപോകും

Google Oneindia Malayalam News

കൊച്ചി: കേരളത്തിലേക്കുള്ള കൊവിഷീൽഡ് വാക്സിന്റെ ആദ്യഡോസുമായി വിമാനം കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവലത്തിലെത്തിയതിൽ 15 പെട്ടി വാക്സിൻ എറണാകുളം ജില്ലയിലേക്കുള്ളതാണ്. 10 പെട്ടി വാക്സിൻ റോഡ് മാർഗ്ഗം കോഴിക്കോടേയ്ക്കും എത്തിക്കും. കൊറോണ വൈറസ് വാക്സിന്റെ 1.8 ലക്ഷം ഡോസ് തിരുവനന്തപുരത്തും 1.34 ലക്ഷം ഡോസ് തിരുവനന്തപുരത്തേക്കും എത്തിക്കും. ശീതീകരിച്ച പ്രത്യേക വാഹനങ്ങളിലായാണ് വാക്സിൻ സംഭരണങ്ങളിലേക്ക് മാറ്റുക.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിതപിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

എറണാകുളം ജില്ലയിൽ നിന്ന് ഉച്ചയോടെ മറ്റ് ജില്ലകളിലേക്ക് വാക്സിൻ കൊണ്ടുപോകുകയും. 1,33500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇപ്പോൾ വിതരണത്തിന് വേണ്ടി കൊച്ചിയിലേക്ക് എത്തിച്ചിട്ടുള്ളത്. രാവിലെ 10.45 ഓടെ മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്സിനെത്തിച്ചത്. രണ്ടാമത്തെ ബാച്ച് കൊവിഡ് വാക്സിനുമായി രണ്ടാമത്തെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങും.

covishield-

എറണാകുളം ജില്ലയിൽ ജനറൽ ആശുപത്രി, പിറവം താലൂക്ക് ആശൂപത്രി, ചെങ്ങമനാട് സാമൂഹിക ആരോഗ്യകേന്ദ്രം, കുട്ടമ്പുഴ കുടുാംബാരോഗ്യകേന്ദ്രം, ചെല്ലാനം പ്രാഥമിക ആരോഗ്യകേന്ദ്രം, കളമശ്ശേരി മെഡിക്കൽ കോളേജ്, ആസ്റ്റർ മെഡിസിറ്റി, എംഒഎസ് സി മെഡിക്കൽ കോളേജ് ആശുപത്രി കോലഞ്ചേരി, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോതമംഗലം, എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാക്സിൻ കുത്തിവെക്കുന്നത്.

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

Ernakulam
English summary
First batch of Covishield vaccine reches in Kochi,Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X