എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോട്ടറി കടമായി വാങ്ങിയത് ഫോണിലൂടെ, 6 കോടിയുടെ ബംപര്‍ ചന്ദ്രന് സ്വന്തം; ഭാഗ്യദേവത തേടി വന്നത് ഇങ്ങനെ

Google Oneindia Malayalam News

ആലുവ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബംപര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം നേടിയത് ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്. കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പികെ ചന്ദ്രനെയാണ് സമ്മര്‍ ബംപര്‍ ഭാഗ്യദേവത കനിഞ്ഞത്. ചുങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം ലോട്ടറി വില്‍ക്കുന്ന സ്മിജ കെ മോഹനാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കിയത്. നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോകാതിരുന്ന 12 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം നേടിയത്.

തൃത്താലയില്‍ ആര്? എംബി രാജേഷിനേക്കാള്‍ നേരിയ മുന്‍തൂക്കം വിടി ബല്‍റാമിനെന്ന് മനോരമ ന്യൂസ് സര്‍വ്വേതൃത്താലയില്‍ ആര്? എംബി രാജേഷിനേക്കാള്‍ നേരിയ മുന്‍തൂക്കം വിടി ബല്‍റാമിനെന്ന് മനോരമ ന്യൂസ് സര്‍വ്വേ

lottery

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

ടിക്കറ്റ് വിറ്റുപോകാത്തിനെ തുടര്‍ന്ന് ടിക്കറ്റ് എടുക്കുന്ന പലരെയും സ്മിജ വിളിച്ചുചോദിച്ചിരുന്നു. അക്കൂട്ടത്തിലാണ് ചന്ദ്രനെയും വിളിച്ചത്. ടിക്കറ്റ് നമ്പര്‍ പറഞ്ഞപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന എസ്ഡി 316142 എന്ന ടിക്കറ്റ് എടുത്തുവയ്ക്കാന്‍ ചന്ദ്രന്‍ പറയുകയായിരുന്നു. ടിക്കറ്റിന്റെ തുക 200 രൂപ പിറ്റേന്ന് തരാമെന്നും പറഞ്ഞു. തുടര്‍ന്ന് മാറ്റിവച്ച ടിക്കറ്റിന്റെ ഫോട്ടോ ചന്ദ്രന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. ഞായറാഴ്ച ഫലം വന്നപ്പോഴാണ് തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് മനസിലായി.

തൃത്താലയില്‍ ആര്? എംബി രാജേഷിനേക്കാള്‍ നേരിയ മുന്‍തൂക്കം വിടി ബല്‍റാമിനെന്ന് മനോരമ ന്യൂസ് സര്‍വ്വേതൃത്താലയില്‍ ആര്? എംബി രാജേഷിനേക്കാള്‍ നേരിയ മുന്‍തൂക്കം വിടി ബല്‍റാമിനെന്ന് മനോരമ ന്യൂസ് സര്‍വ്വേ

അപ്പോഴും ടിക്കറ്റ് സ്മിജയുടെ കയ്യിലായിരുന്നു. തുടര്‍ന്ന് അവരും ഭര്‍ത്താവും ചേര്‍ന്ന് ടിക്കറ്റ് ചന്ദ്രന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചന്ദ്രന്‍ ടിക്കറ്റ് എസ്ബിഐ കീഴ്മാട് ശാഖയില്‍ ഏല്‍പ്പിച്ചു. നികുതി കഴിഞ്ഞ് 4 കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കുക. ഇപ്പോഴുള്ള കടം തീര്‍ത്ത് സുഖമായി ജീവിക്കാനാണ് ചന്ദ്രന്റെ പദ്ധതി. 15 വര്‍ഷത്തോളമായി സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് ചന്ദ്രന്‍. ലോട്ടറി അടിച്ചിരുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും.

കുന്നംകുളത്ത് എസി മൊയ്തീന്‍ വീഴും, ഗുരുവായൂരിലും ചേലക്കരയിലും അട്ടിമറിയെന്ന് മനോരമ ന്യൂസ് സര്‍വേകുന്നംകുളത്ത് എസി മൊയ്തീന്‍ വീഴും, ഗുരുവായൂരിലും ചേലക്കരയിലും അട്ടിമറിയെന്ന് മനോരമ ന്യൂസ് സര്‍വേ

'മീശക്കാരന്‍ മണിക്കുട്ടാ..നിന്‍ മീശ പിരിയുമ്പോള്‍ എന്റെ നെഞ്ചില്‍ ലപ് ടപ്'; ബിഗ് ബോസ് വിലയിരുത്തലുമായി അശ്വതി'മീശക്കാരന്‍ മണിക്കുട്ടാ..നിന്‍ മീശ പിരിയുമ്പോള്‍ എന്റെ നെഞ്ചില്‍ ലപ് ടപ്'; ബിഗ് ബോസ് വിലയിരുത്തലുമായി അശ്വതി

2 പതിറ്റാണ്ട് കോണ്‍ഗ്രസിന്‍റെ കുത്തക, കഴിഞ്ഞ 2 തവണയും ഇടത്; എങ്ങോട്ടും മാറും അടൂര്‍- മണ്ഡല പരിചയം2 പതിറ്റാണ്ട് കോണ്‍ഗ്രസിന്‍റെ കുത്തക, കഴിഞ്ഞ 2 തവണയും ഇടത്; എങ്ങോട്ടും മാറും അടൂര്‍- മണ്ഡല പരിചയം

Recommended Video

cmsvideo
PC George get off in election campaign

Ernakulam
English summary
first prize in summer bumper lottery was Rs 6 crore for a ticket borrowed over the phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X