Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്ന പദ്ധതിക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു: കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് ഇന്റർനെറ്റ് കണക്ഷൻ പൂർത്തിയായതെന്നാണ് ഐ ടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് പൂർത്തീകരിക്കുന്നത്. ഇതോടെ ആദ്യഘട്ടത്തിൽ കേരളത്തിലുടനീളമുള്ള 5700 നടുത്ത് സർക്കാർ ഓഫീസുകളിൽ കണക്റ്റിവിറ്റി ഉടൻ പൂർത്തീകരിക്കും. 110 /120 /400 കെവി ഇലക്ട്രിക്കൽ ടവറുകൾ വഴി 2900 കെഎംഒപിജിഡബ്ല്യു കേബിളിടാൻ ഉള്ളതിൽ 360 കിലോമീറ്റർ കേബിളും പൂർത്തീകരിച്ചിട്ടുണ്ട്.

വിവരസാങ്കേതിക വിദ്യയിൽ നിരവധി പുരോഗതികൾ ഉണ്ടായിരുന്നിട്ടും പത്തിൽ താഴെ ശതമാനം സർക്കാർ ഓഫീസുകൾ മാത്രമേ സ്റ്റേറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടിക്കൽ ഫൈബർ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാൻഡ്ലേക്ക് മാറിയിട്ടില്ല. ഡിജിറ്റൽ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ ഇൻഫ്രാസ്ട്രക്ച്ചർ ആവശ്യമാണ്. ഇൻറർനെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റർമാരുടെ ആശ്രയിച്ചിരിക്കുന്നു. ഇത് പ്രധാനമായും നഗരപ്രദേശങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് ഇൻസ്പെക്ടർ പരിമിതമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ പരിപോഷിപ്പിക്കുന്ന മികച്ച സൗകര്യങ്ങൾ സ്വായത്തമാക്കുന്നതിൽ സംസ്ഥാനം വേഗത കൈവരിക്കുകയാണ്. ഇവ വർധിച്ചുവരുന്ന ബാൻഡ് വിഡ്ത്ത് ആവശ്യങ്ങൾക്ക് പ്രധാന ഘടകങ്ങളാണ് മേൽപ്പറഞ്ഞ എല്ലാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കേരളത്തിൻറെ ദർശനാത്മക പദ്ധതിയാണ് കെ ഫോണെന്നും സഫീറുള്ള വ്യക്തമാക്കി.

kerala-s-own-k-phone-pla

ഒപ്ടിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് സ്ഥാപിച്ച് അതിവേഗ ഇൻറർനെറ്റ് കണക്ഷൻ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ടി വിറ്റി സേവന ദാതാക്കൾ മുഖേന വീടുകളിലും എത്തിക്കുന്നതാണ്. എല്ലാവർക്കും ഇൻറർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സർവീസ് പ്രൊവൈഡർമാരുടെയും നിലവിലുള്ള ബാൻഡ് വിഡ്ത്ത് പരിശോധിച്ച് അതിൻറെ അപര്യാപ്തത മനസ്സിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചേർന്നുള്ള സംയുക്ത സംരംഭം കെ ഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനെ ടെൻഡർ നടപടി ലൂടെയാണ് തിരഞ്ഞെടുത്തത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എൽ.എസ് കേബിൾ, എസ്, ആർ ഐടി എന്നീ കമ്പനികൾ ഉൾപ്പെടെ കൺസോർഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്.

കെ ഫോൺ നെറ്റ് വർക്ക് സംസ്ഥാനത്തെ 14 ജില്ലകളിലും കോർ റിംഗ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും ഗവൺമെൻറ് ഓഫീസുകളെയും മറ്റു ഗുണഭോക്താക്കളും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്‌വർക്ക് വഴിയാണ്. കെഎസ്ഇബിയുടെ 378 സബ്സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലും കോർപോപ്പ് ഉണ്ട് .

കെ ഫോൺ പദ്ധതിക്കുവേണ്ടി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡു മായി പരിപാലനം ഉൾപ്പെടെ ഒമ്പത് വർഷത്തേക്ക് ഏർപ്പാടാക്കിയ കരാർ തുക 1531 കോടിരൂപയാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻ്റെ ക്യാപെക്സ് തുക അടിസ്ഥാനമാക്കി പുതുക്കിയ നിരക്കിന് സർക്കാരിൻറെ ഭരണ അനുമതി നേടിയിട്ടുണ്ട്. ഇതിൽ 1168 കോടി രൂപ നിർമ്മാണ പ്രവർത്തനത്തിന് 363 കോടി രൂപ ഓപ്പറേഷൻ മെയിൻറനൻസ്കരാർ ഉറപ്പിച്ചത്. ഇതിൽ ക്യാപെക്സ് തുകയായ1168 കോടി രൂപയുടെ 70% കിഫ് ബി യിൽ നിന്നുമാണ് ലഭിക്കുന്നത്.

പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഐടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയിടങ്ങളിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാകും. മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 എംബി പിഎസ് തൊട്ട് 1 ജി ബി പിഎസ് വരെ വേഗത്തിൽ നെറ്റ് കണക്ഷൻ ലഭ്യമാകും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബ്ലോക്ക് ചെയിൻ ഇൻറർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ് സ്മാർട്ട്സിറ്റി തുടങ്ങിയ മേഖലകളിൽ മികവിൻ്റെ കേന്ദ്രങ്ങൾക്ക് െകെഫോൺ സൗകര്യമൊരുക്കും. ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങൾക്കു ഇകോമേഴ്സ് വഴി വിൽപന നടത്താൻ കെ-ഫോൺ സഹായകമാകും. സർക്കാർ സേവനങ്ങൾ ആയ ഇ- ഹെൽത്ത് , എജുക്കേഷൻ മറ്റ് ഇ സർവീസുകൾ എന്നിവയ്ക്ക് കൂടുതൽ ബാൻഡ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകും. ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോൺ പദ്ധതി സഹായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+