എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി; ഉദ്ഘാടനം ഫെബ്രുവരി 22ന്

Google Oneindia Malayalam News

കൊച്ചി: കൊച്ചി വികസനത്തിൽ കൂടുതൽ മുന്നോട്ട് കുതിക്കുന്നതനിടെ ജലമെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു. ഫെബ്രുവരി 22നാണ് ഉദ്ഘാടന ചടങ്ങ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. വാട്ടർമെട്രോളുടെ വൈറ്റില-കാക്കനാട് പാതയിലുള്ള സർവ്വീസാണ് ഇതിൽ ആദ്യം ആരംഭിക്കുക. വൈറ്റില മൊബിലിറ്റി ഹബ്ബിലെ ടെർമിനലിൽ നിന്നും കാക്കനാട് ടെർമിനലിലേക്കാണ് ആദ്യ സർവ്വീസ് നടത്തുന്നത്.

 പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വൻ തീപിടുത്തം: തീപടർന്നത് ഒന്നാം ടെർമിനലിലെ ഗേറ്റിൽ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വൻ തീപിടുത്തം: തീപടർന്നത് ഒന്നാം ടെർമിനലിലെ ഗേറ്റിൽ

സർവീസ് നടത്തുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന 23 അത്യാധുനിക ബോട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെട്രോയ്ക്കാവശ്യമായ ബോട്ടുകൾ നിർമ്മിക്കുന്നതിനുള്ള ചുമതല കൊച്ചിൻ ഷിപ്പ് യാർഡിനാണുള്ളത്. വാട്ടർമെട്രോയ്ക്ക് ആവശ്യമുള്ള 78 ബോട്ടുകൾ നിർമ്മിക്കാനുള്ള കരാറാണ് ഇതോടെ കെഎംആർഎൽ ഷിപ്പ് യാർഡിന് നൽകിയിരിക്കുന്നത്.

-water-metro-1

Recommended Video

cmsvideo
കൊച്ചി ജലമെട്രോ ഒന്നാം ഘട്ടം ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യും

ഉൾനാടൻ ജലഗതഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ പദ്ധതി വഴി കൊച്ചിയിലെ പത്ത് ദ്വീപുകളെ ജലമെട്രോ വഴി ബന്ധിപ്പിക്കുകയും ചെയ്യും. 38 ടെർമിനലുകളാണ് 76 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാതയിൽ നിർമിക്കുന്നത്. പത്ത് മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം മുമ്പാണ് പദ്ധതിക്കാവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നത്. കൊച്ചി കോർപ്പറേഷൻ പരിധിക്ക് പുറമേ ജില്ലയിലെ പുറമേ മൂന്ന് മുനിസിപ്പാലിറ്റികളും വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായിത്തീരും. 100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 53 പേർക്ക് യാത്രചെയ്യാവുന്ന 55 ബോട്ടുകളുമാണ് ഇപ്പോൾ പദ്ധതിയിലുള്ളത്.

Ernakulam
English summary
First stage of Kochi water Metro inauguration scheduled to February 22nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X