ഇനി പറക്കും;നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും ശുഭാംഗിയും ദിവ്യയും
കൊച്ചി; നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി ട്രെയിനിംഗ് പൂർത്തിയാക്കി.
ദില്ലിയിൽ നിന്നുള്ള ലെഫ്റ്റനന്റ് ദിവ്യ ശർമ്മ, ഉത്തർപ്രദേശിൽ നിന്നുള്ള ശുഭാംഗി സ്വരൂപ്, ബീഹാറിൽ നിന്നുള്ള ശിവാംഗി എന്നിവരാണ് പരിശീലനം പൂർത്തിയാക്കിയത്. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വെച്ച് പാസിങ്ങ് ഔട്ട് പരേഡ് നടന്നു.

കഴിഞ്ഞ ഡിസംബറില്‍ തന്നെ മൂന്നുപേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു. എന്നാൽ ഡോർണിയർ ഓപ്പറേഷവൻ ഫ്ളൈയിങ് ട്രെയിന് കോഴ്സ് കൂടി പാസായാൽ മാത്രമേ വിമാനം പറത്താൻ സാധിക്കുമായിരുന്നുള്ളൂ.
27-ാമത് ഡോർനിയർ ഓപ്പറേഷൻ ഫ്ലൈയിംഗ് ട്രെയിനിംഗ് (ഡോഫ്റ്റ്) കോഴ്‌സിലെ 6 പേരിൽ മൂന്ന് പേരായിരുന്നു ഇവർ. ഇക്കൂട്ടത്തിൽ നാവിക പൈലറ്റായി ആദ്യമായി യോഗ്യത നേടിയത് ലഫ്. ശിവാംഗിയാണ്.
എസ്എൻസിയുടെ വിവിധ പ്രൊഷണൽസ്കൂളിലെ ഒരു മാസത്തെ ഗ്രൗണ്ട് പരിശീലനം ഐഎൻഎസ് 550, എസ്‌എൻസിയുടെ ഡോർനിയർ സ്ക്വാഡ്രണിൽ എട്ട് മാസത്തെ പറക്കൽ പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ്. എസ്എൻസിയുടെ ചീഫ് സ്റ്റാഫ് ഓഫീസർ (ട്രെയിനിംഗ്) റിയർ അഡ്മിറൽ ആന്റണി ജോർജ് പരിശീലനം പൂർത്തിയാക്കിയ പൈലറ്റുമാർക്ക് പുസ്കാരം നൽകി.അന്തരിച്ച ലഫ്റ്റനന്റ് സൈമൺ ജോർജ് പൈനോമൂട്ടിന്റെ സ്മരണയ്ക്കായി ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് (സൗത്ത്) റോളിംഗ് ട്രോഫി ലഫ്. കുമാർ വിക്രമത്തിന് സമ്മാനിച്ചു.












Click it and Unblock the Notifications