എറണാകുളത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ്: മുംബൈയിൽ നിന്നെത്തിയ മൂന്ന് പേർക്ക് രോഗം!!
കൊച്ചി: എറണാകുളം ജില്ലയിൽ ശനിയാഴ്ച അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 29 ലെ എയർ ഏഷ്യ വിമാനത്തിൽ മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, മെയ് 30 ലെ ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ആലങ്ങാട് സ്വദേശി, മെയ് 31 ന് മഹാരാഷ്ട്രയിൽ നിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 49 വയസുള്ള കാക്കനാട് സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 5 ന് കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 28 വയസുള്ള മഹാരാഷ്ട്ര സ്വദേശിക്കും മെയ് 27 ലെ കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കൂത്താട്ടുകുളം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള ആലുവ സ്വദേശിനിയും ജൂൺ 6 നു രോഗം സ്ഥിരീകരിച്ച 41 വയസുള്ള കൂനമ്മാവ്വ് സ്വദേശിയും രോഗമുക്തി നേടിയിട്ടുണ്ട്. ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന തിരുവന്തപുരം സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി. മെയ് 17 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശിയും ആശുപത്രി വിട്ടിട്ടുണ്ട്.

ശനിയാഴ്ച 1044 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 1291 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11578ലെത്തിയിട്ടുണ്ട്. ഇതിൽ 9902 പേർ വീടുകളിലും, 517 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1159 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് മാത്രം ജില്ലയിൽ 15 പേരെയാണ് പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 14 പേർ ഇന്ന് ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 114 ആണ്.
നിലവിൽ ജില്ലയിലെ ആശുപത്രികളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 52 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് ജില്ലയിൽ നിന്നും 163 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 81 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 5 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 340 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
Recommended Video



Click it and Unblock the Notifications