എറണാകുളത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ്: രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയവർക്ക്!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 28 കാരനായ ചെങ്ങമനാട് സ്വദേശി, ജൂൺ 14 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള മഴുവന്നൂർ സ്വദേശി, ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശിയായ 12 വയസുള്ള കുട്ടി, ജൂൺ 4 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 21കാരനായ പച്ചാളം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ 43 വയസുള്ള നായരമ്പലം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ രോഗത്തിന്റെ ഉറവിടം അന്വേഷിച്ച് വരികയാണ്.
ഇന്ന് 1043 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 828 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12852 ആണ്. ഇതിൽ 10336 പേർ വീടുകളിലും, 466 പേർ കോവിഡ് കെയർ സെന്ററുകളിലും, 2050 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 20 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 170 ആണ്. ജില്ലയിലെ ആശുപത്രികളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 122 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 117 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 209 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 154 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 5 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 274 ഫലങ്ങളാണ് ലഭിക്കാനുള്ളത്.












Click it and Unblock the Notifications