കൊവിഡ് വാക്സിനേഷന് മൊബൈൽ യൂണിറ്റുകള്‍: പ്രവർത്തനം തുടങ്ങിയത് അഞ്ച് യൂണിറ്റുകള്‍
കൊച്ചി: കൊവിഡ് വാക്സിനേഷന് വേണ്ടി എറണാകുളം ജില്ലയിൽ മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു. 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായാണിത്. ജില്ലയിലെ ആറു ലക്ഷം വരുന്ന 60 വയസിനു മുകളിലുള്ളവരിൽ ഒരു ലക്ഷം ആളുകൾ ആദ്യഘട്ട വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ആറു ലക്ഷം പേർക്കും വാക്സിൻ എടുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.
ജില്ലയിൽ ഇതിനകം അഞ്ച് മൊബൈൽ ടീം ആണ് വാക്സിനേഷന് വേണ്ടി പ്രവർത്തന സജ്ജമായിട്ടുള്ളത്. ഒരു ടീമിൽ ഡോക്ടർ , നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരാണ് ഉണ്ടാകുക. ആരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത് .

ആദ്യം ഘട്ടം, മുഴുവൻ കെയർ ഹോമുകളിലെയും 60 വയസ്സ് കഴിഞ്ഞ അന്തേവാസികൾക്കാണ് വാക്സിനേഷൻ നൽകുന്നത്. തുടർന്ന് റസിഡൻസ് അസോസിഷൻ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയിൽ ഉടനീളം വാക്സിനേഷൻ നടത്തുകയും ചെയ്യും. ജില്ലയിൽ മുഴുവൻ പേർക്കും വാക്സിനേഷൻ ലഭിക്കുന്നതിന് എല്ലാ സജീകരണങ്ങളും ജില്ല ഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications