എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 632 പേർക്ക് വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 632 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 575 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 48 പേരുടെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 669 പേർ രോഗ മുക്തി നേടുകയും ചെയ്തിട്ടുണ്ട്.
എടത്തല 44, തൃപ്പൂണിത്തുറ 22, എളംകുന്നപ്പുഴ 19, രായമംഗലം 19, തിരുവാണിയൂർ 17, തുറവൂർ 17, തൃക്കാക്കര 17, നോർത്തുപറവൂർ 13, മഴുവന്നൂർ 13, ആലങ്ങാട് 12, കവളങ്ങാട് 12, പള്ളുരുത്തി 12, വാരപ്പെട്ടി 12, കോതമംഗലം 11, നെടുമ്പാശ്ശേരി 11, കളമശ്ശേരി 10, പള്ളിപ്പുറം 10, അങ്കമാലി 9, കരുമാലൂർ 9, കോട്ടുവള്ളി9, ചേന്ദമംഗലം 9, തോപ്പുംപടി 9, ഫോർട്ട് കൊച്ചി 9, ഉദയംപേരൂർ 8, എറണാകുളം സൗത്ത് 8, മണീട് 8, മൂവാറ്റുപുഴ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കീരംപാറ 7, നെല്ലിക്കുഴി 7, പായിപ്ര 7, പെരുമ്പാവൂർ 7, മരട് 7, മുളന്തുരുത്തി7, ആരക്കുഴ 6, കലൂർ 6, മഞ്ഞപ്ര 6,ആലുവ 5, ആവോലി 5, ഇടപ്പള്ളി 5, ഏലൂർ 5, കറുകുറ്റി 5, കുന്നത്തുനാട് 5, കുന്നുകര 5, കുമ്പളങ്ങി 5, ചേരാനല്ലൂർ 5, തിരുമാറാടി 5, തേവര 5, നായരമ്പലം 5, പാറക്കടവ് 5, പുത്തൻവേലിക്കര 5, വടക്കേക്കര 5, വെങ്ങോല 5, വെണ്ണല 5, വൈറ്റില 5, പോലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.
എറണാകുളം നോർത്ത്, ഐക്കാരനാട്, കടവന്ത്ര, പിറവം, മട്ടാഞ്ചേരി, മാറാടി, മൂക്കന്നൂർ, വടുതല, വേങ്ങൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എളമക്കര, ഏഴിക്കര, കീഴ്മാട്, കോട്ടപ്പടി, പാലാരിവട്ടം, പിണ്ടിമന, പെരുമ്പടപ്പ്, മുടക്കുഴ, മുളവുകാട്, വരാപ്പുഴ, കല്ലൂർക്കാട്, കാഞ്ഞൂർ, കൂത്താട്ടുകുളം, കൂവപ്പടി, ചൂർണ്ണിക്കര, ഞാറക്കൽ, പാമ്പാകുട, പാലക്കുഴ, പൂതൃക്ക, മലയാറ്റൂർ, നീലീശ്വരം, മുണ്ടംവേലി, രാമമംഗലം, വടവുകോട്, അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, എടവനക്കാട്, ഒക്കൽ, കടുങ്ങല്ലൂർ, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുമ്പളം, ചെല്ലാനം, ചോറ്റാനിക്കര, തമ്മനം, പച്ചാളം, പനമ്പള്ളി നഗർ,പോത്താനിക്കാട്, വാളകം, വാഴക്കുളം, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications