വാടകവിട്ടില്‍ അനാശാസ്യം: അഞ്ച് പേര്‍ പിടിയില്‍
കൊച്ചി: കേരളത്തല്‍ അനാശാസ്യ കേന്ദ്രങ്ങള്‍ കൂടുന്നു. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയില്‍ അനാശാസ്യ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളുള്‍പ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്.
വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയ കേസില്‍ തോട്ടുംപടി പൊലീസാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. നസ്രത്ത് റോഡില്‍ താമസിക്കുന്ന കമറുദ്ദീന്റെ ഭാര്യ നൂര്‍ജഹാനാണ് ഇതിന്റെ നടത്തിപ്പുകാരിയെന്ന് പൊലീസ് പറഞ്ഞു.

നൂര്‍ജഹനെ കൂടാതെ പള്ളുരിത്തി കച്ചേരിപ്പറമ്പില്‍ സീന, പുള്ളുരുത്തി വെളിയില്‍ താമസിക്കുന്ന ഷെറീഫിന്റെ ഭാര്യ സക്കീന, മട്ടാഞ്ചേരി അജന്ത റോഡില്‍ സുജിത്ത്, മട്ടാഞ്ചേരി കച്ചേരി റോഡില്‍ മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
തിങ്കളാഴ്ച വൈകുന്നേരം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ എം ബിനോയ്ക്ക് രഹസ്യസന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ റെയ്ഡ് നടത്തിയത്. രണ്ടാഴ്ച മുമ്പാണ് നൂര്‍ജഹാന്‍ നസ്രത്ത് റോഡില്‍ വന്ന് താമസമാക്കിയത്. അന്നു മുതല്‍ ഇവിടെ ഒരുപാട് പേര്‍ വന്നുപോകുന്നതായി പരിസരവാസികള്‍ പറയുന്നു. തോട്ടുംപടി എസ് ഐ അനില്‍ ജോര്‍ജും സംഘവുമായി പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications