നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നു; കാറ്റടിച്ച് വീടിന്റെ ഓടുകള്‍ പാറിപ്പോയി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് അപകടഭീതി പരത്തി. വീടിന്റെ ഓടുകള്‍ കാറ്റില്‍ പറന്നുപോയി. നെടുമ്പാശ്ശേരിയിലെ ഓമന വര്‍ഗീസ് എന്ന സ്ത്രീയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകളാണ് പറന്നുപോയത്. ഇവയില്‍ പലതും പൊട്ടിപ്പോയിട്ടുണ്ട്.
മേല്‍ക്കൂരയുടെ രണ്ട് ഭാഗങ്ങളിലായിട്ടുള്ള ഓടുകളാണ് പറന്ന് പോയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച്ച കൊച്ചി വിമാനത്തില്‍ ഇറങ്ങാനെത്തിയ വിമാനത്തില്‍ പറക്കലിനെ തുടര്‍ന്നുണ്ടായ കാറ്റില്‍ ഓടിളകി പോവുകയായിരുന്നു.
അതേസമയം വിമാനം ഏതെന്ന് വ്യക്തമല്ല. എന്നാല്‍ ഓട് വീണ് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഈ വീട് കുറച്ച് ഉയരം കൂടിയതാണ്.












Click it and Unblock the Notifications