സൗത്ത് കളമശേരി കുസാറ്റ് കവലക്ക് സമീപം വെള്ളക്കെട്ട്
കളമശേരി: സൗത്ത് കളമശേരി കുസാറ്റ് കവലക്ക് സമീപം വെള്ളക്കെട്ട്മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കളമശേരിയിൽ പല ഭാഗത്തും നടപ്പാത നിർമ്മിച്ചിരുന്നു. കുസാറ്റ് കവലയിൽ ഈ അടുത്താണ് നടപ്പാത നിർമിച്ചത്. നിലവിയെ കാന പുല്ലും കാടും വളർന്ന് ഒഴുക്ക് തടസപ്പെട്ടിരുന്നു.
ഇത് മെട്രോ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് കാന വൃത്തിയാക്കി നടപ്പാക്ക നിർമ്മിക്കുകയായിരുന്നു. ആലുവ ഭാഗത്ത് നിന്നും കൊച്ചി സർവ്വകലാ ശാലയിലേക്ക് തിരിയുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായത്.

എന്നാൽ നടപ്പാത നിർമ്മാണം പൂർത്തിയായപ്പോൾ റോഡിൽ നിന്നും കാനയിലേക്ക് മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യം ചെയ്തിട്ടില്ല. ഇതു മൂലം വെള്ളം കെട്ടി കിടക്കുകയും വാഹനങ്ങൾ കടന്ന് പോകുമ്പോൾ നടപ്പാതയിലൂടെ പോകുന്ന യാത്രക്കാരുടെ ശരീരത്തിലേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവായി.












Click it and Unblock the Notifications