• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രണയപരാഗണത്തിനായി കൊതിക്കുന്ന പനിനീർപ്പൂക്കൾ... മുടിയിഴകളിൾ ഒളിച്ചിരിക്കുന്ന ജമന്തി, അതിജീവത്തിന്‍റെ "പൂക്കാലം", കൊച്ചിയുടെ ചരിത്രത്തിലാദ്യമായി 50000 ചതുരശ്ര അടിയിൽ പുഷ്പാലങ്കാര പ്രദർശനം!

  • By Desk

പരസ്പരം പുരികമുയര്‍ത്തി കണ്ണിറുക്കിയ കമിതാക്കളെ പോലെ പ്രണയപരാഗണത്തിനായി കൊതിക്കുന്ന പനിനീർപ്പൂക്കൾ. അഴിച്ചിട്ട മുടിയിഴകളിൾ ഒളിച്ചിരിക്കുന്ന ജമന്തി പൂക്കൾ പച്ചപ്പിനിടിയിൽ തലയുയർത്തി നിൽക്കുന്നു. അതിജീവനത്തിന്‍റെ ഒരുമയെ ഓർമിപ്പിച്ച് വൈവിധ്യമാർന്ന നിർത്തിൽ തലയുയർത്തി നൽക്കുന്ന കേരളം... പലവർണങ്ങളിൽ പല മണങ്ങളിൽ രണ്ടായിരത്തിലേറെ ഇനങ്ങൾ, അമ്പതിനായിരത്തിലേറെ പൂച്ചെടികൾ. മറൈൻ ഡ്രൈവിൽ ഒരുക്കിയിരിക്കുന്ന കൊച്ചിൻ ഫ്ലവർഷോയിലെ കാഴ്ചകളിത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരം: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ പ്രതികാര നടപടി, നോട്ടീസ്!

കൊച്ചിയുടെ ചരിത്രത്തിലാദ്യമായി 50000 ചതുരശ്ര അടിയിലാണ് ഇത്തവണ പുഷ്പാലങ്കാരപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 4000 റോസ് ചെടികള്‍, 1500ലേറെ അപൂർവയിനം ഓര്‍ക്കിഡുകള്‍, ബോൺസായ് ചെടികൾ, ലില്ലിച്ചെടികള്‍, അഡീനിയം, ആന്തൂറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, വെജിറ്റബിള്‍ കാര്‍വിങ്, ഫ്രഷ് ഫ്ലവർ ഡെക്കറേഷന്‍, ടെറേറിയം, ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍, ക്രിസാന്തമം, ബാൾസം, അലങ്കാര കള്ളിച്ചെടികള്‍, യൂജീനിയ കുപ്പിക്കുള്ളിലെ പൂന്തോട്ടം തുടങ്ങിയവ വൈവിധ്യമാർന്ന ചെടികൾ ഡൂം, ബട്ടർഫ്ലൈ, ഡയമണ്ട് തുടങ്ങിയ ആകൃതികളിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

കൂടാതെ ഈന്തപ്പഴം കൊണ്ടുള്ള അരയന്നം, വള്ളത്തിൽ പ്രളയത്തെ അതിജീവിച്ച കേരളം, സർപ്പക്കാവ് തുടങ്ങിയവയുടെ നിശ്ചല ദൃശ്യവും പ്രദർശനത്തിനുണ്ട്. കേരളം വീണ്ടും പൂവണിയട്ടെ എന്നാണ് പ്രളയദുരിതത്തിനുശേഷം നടത്തുന്ന ഫ്ലവർ ഷോയുടെ മുദ്രാവാക്യം. ഫ്ലവർ ഷോയുടെ ലാഭവിഹിതം പൂർണമായും നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.

വ്യത്യസ്തമായ ഡിസൈനുകളിൽ തയ്യാറാക്കിയിരിക്കുന്ന പൂന്തോട്ടങ്ങൾ സ്വദേശീയരേയും വിദേശീയരേയും ഒരു പോലെ ആകർഷിക്കുന്നുണ്ട്. ക​ശ്മീ​രി റോ​സ് അ​ട​ക്കം ര​ണ്ടാ​യി​ര​ത്തി​ലേ​റെ പ​നി​നീ​ർ‍ച്ചെ​ടി​ക​ൾ, ആ​യി​ര​ത്തി​ലേ​റെ താ​യ്‌​ല​ന്‍ഡ് ഓ​ർ‍ക്കി​ഡു​ക​ൾ, താരമായി സെൻബ്രോണിയം, പെ​റ്റി​യൂ​ണി​യ, ഡാ​ലി​യ, ജെ​ർ‍ബി​റ, സാ​ൽ‍വി​യ, പോ​യി​ന്‍റ് സി​റ്റി​യ, വി​വി​ധ​യി​നം ജ​മ​ന്തി​ക​ൾ എ​ന്നി​വ പു​ഷ്പ-​സ​സ്യ പ്രേ​മി​ക​ളു​ടെ മ​നം ക​വ​രു​ക​യാ​ണ്.

കേരളത്തിലെ 25ലധികം നഴ്സറികളിൽ നിന്നുള്ള വിത്ത്, വളം, ചെടി എന്നിവ മിതമായ നിരക്കിൽ വിൽപനയ്ക്ക് ഒരുക്കിയിട്ടുണ്ട് . കൃഷിവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, നാളികേരവികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കേരഫെഡ്, ഇന്‍ഫോപാര്‍ക്ക്, എംപിഇഡിഎ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫ്ലവർ ഷോയോടനുബന്ധിച്ച് പുഷ്പകുമാരൻ, പുഷ്പകുമാരി മത്സരം 12ന് നടക്കും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം. മറൈൻഡ്രൈവ് മൈതാനത്ത് നടക്കുന്ന ഫ്ലവർ ഷോ ജനുവരി 13 ന് അവസാനിക്കും. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുമണിവരെയാണ് പ്രദര്‍ശനം. 60 രൂപയാണ് പ്രവേശന പാസ്. സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവേശനം ലഭിക്കും. ജനുവരി 14 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വളരെ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ചെടികൾ പ്രദർശന മൈതാനിയിൽ നിന്നും മിതമായ നിരക്കിൽ വാങ്ങാൻ സാധിക്കും.

Ernakulam

English summary
Flower show in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X