എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വ്യാപനം; കളമശേരിയില്‍ കടുത്ത നിയന്ത്രണം; പൊലീസ് നിരീക്ഷണം ശക്തമാക്കി

Google Oneindia Malayalam News

കളമശ്ശേരി: കൊവിഡ് വ്യാപിക്കുന്നതിന് പിന്നാലെ കളമശേരിയില്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി. സ്വകാര്യ സ്ഥാപനത്തില്‍ 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ച എച്ച്എംടി ജംക്ഷനില്‍ പൊലീസ് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്.

വ്യാപാര സ്ഥാപനങ്ങളും തട്ടുകടയും അടപ്പിച്ചു. എച്ച്എംടി ജംക്ഷന്‍ ഉള്‍പ്പെടുന്ന നഗരസഭയിലെ ആറാം വാര്‍ഡിലെ റോഡുകളെ്ല്ലാം പൊലീസ് അടച്ചു.

corona

നഗരസഭയില്‍ 2,6,35,36 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്. 1,3,37 വാര്‍ഡുകളിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥീരീകരിച്ചിട്ടുണ്ട്.

നഗരസഭയില്‍ 10 വാര്‍ഡുകളിലായി ആകെ 27 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 5 പേര്‍ക്ക് ഇപ്പോള്‍ കൊവിഡ് നെഗറ്റീവായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 422 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 312 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 423 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ഇന്ന് 464 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 160 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി.

യുപിയില്‍ നയം പ്രഖ്യാപിച്ച് പ്രിയങ്ക, മുസ്ലീം വോട്ട്, ഇടവും വലവും പടത്തലവന്‍മാര്‍, കോണ്‍ഗ്രസ് നേടും!യുപിയില്‍ നയം പ്രഖ്യാപിച്ച് പ്രിയങ്ക, മുസ്ലീം വോട്ട്, ഇടവും വലവും പടത്തലവന്‍മാര്‍, കോണ്‍ഗ്രസ് നേടും!

Ernakulam
English summary
Following the spread of Kovid-19, control were strengthened in Kalamassery, Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X