പതിനായിരം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമേകുകയാണ് തൊഴില്‍ വകുപ്പ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ 10790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയിൽ അതിഥി തൊഴിലാളികള്‍ക്കായി തൊഴിൽ വകുപ്പ് വിതരണം ചെയ്തത്.
ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക് ഡൗണിലും ട്രിപ്പിള്‍ ലോക്ക് ഡൗണിലും ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് വകുപ്പ്. ജില്ലയിൽ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിറ്റു വിതരണം.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ജില്ലയിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ ജില്ലാ ലേബർ ഓഫീസർമാരായ പി എം ഫിറോസ്, പി. എസ് മാർക്കോസ് എന്നിവർ നേതൃത്വം നൽകുന്നു. ലേബര്‍ കമ്മീഷണര്‍ ഡോ എസ് ചിത്ര, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ എന്നിവരും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിലുണ്ട്.
ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പുരുഷോത്തമനാണ് ജില്ലാ ഭരണകൂടത്തിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .
തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതും ഭക്ഷ്യ കിറ്റുകൾ ഗുണഭോക്താക്കളിലെത്തിക്കുന്നതും അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ടി ജി ബിനീഷ് കുമാർ, അഭി സെബാസ്റ്റ്യൻ, രാഖി ഇ ജി, ടി കെ നാസർ, പ്രിയ ആർ, മേരി സുജ പി റ്റി, മുഹമ്മദ് ഷാ സി എം, പ്രവീൺ പി ശ്രീധർ, ജോസി ടി വി, ജയപ്രകാശ് കെ എ എന്നിവരുടെ നേതൃത്വത്തിലാണ് .
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications