മദ്യം വിളമ്പാന്‍ വിദേശ സുന്ദരികള്‍, സിനിമയിലെ വമ്പന്മാര്‍ അതിഥികള്‍; കൊച്ചിയിലെ ബാറിന് പൂട്ടിട്ട് എക്‌സൈസ്
കൊച്ചി : അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏര്‍പ്പാടാക്കിയ സംഭവത്തില്‍ കൊച്ചിയിലെ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത് . വിദേശത്ത് നിന്നുള്ള വനിതകളെ എത്തിച്ച് മദ്യം വിതരണം നടത്തിയത് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഡാന്‍സ് പബ്ബ് എന്ന് പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത് .

കൊച്ചി ഷിപ്പ് യാര്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ വ്യൂ എന്ന ഹോട്ടല്‍ കഴിഞ്ഞ ദിവസമാണ് ഫ്‌ളൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. കൂടാതെ സിനിമയിലെ വമ്പന്മാരെ പ്രത്യേക അതിഥികളി അണിനിരത്തിയും പ്രചാരണം നടന്നിരുന്നു. കൂടാതെ നൃത്ത വിരുന്നും ബാറില്‍ ഒരുക്കിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഡാന്‍സ് ബാറിലാണ് മദ്യം വിളമ്പുന്നതിനായി വിദേശത്ത് നിന്ന് യുവതികളെ എത്തിച്ചതെന്ന ആരോപണം ഉയര്‍ന്നത്. സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് എക്‌സൈസ് ഉദ്യോഗഗസ്ഥര്‍ ബാറില്‍ പരിശോധനയ്ക്ക് വേണ്ടി എത്തിയത്. മദ്യ വിതരണത്തിന് യുവതികളെ നിയോഗിക്കുന്നത് അബ്കാരി ചട്ടലംഘനമാണ്. ഇത് കണ്ടെത്തിയതോടെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.

നിലവിലെ കേരളത്തിലെ അബ്കാരി ചട്ട പ്രകാരം സംസ്ഥാനത്ത് മദ്യ വിതരണത്തിന് സ്ത്രീകളെ നിയോഗിക്കരുത്. ഇത് പരസ്യമായി ലംഘിച്ചകോടെയാണ് എക്‌സൈസ് കേസെടുത്തത്. കൂടാതെ സ്‌റ്റോക്ക് രജിസ്റ്റര്‍ അടക്കം നിയമപരമല്ലെന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തുടര്‍ നടപടിയ്ക്കായി എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട് നല്‍കും. എന്നാല്‍ അബ്കാരി ചട്ടത്തില്‍ സത്രീകളെ മദ്യം വിളമ്പുന്നതിന് നിയോഗിക്കാന്‍ പാടില്ലെന്നാണെങ്കിലും ഹൈക്കോടതി അനുമതിയുണ്ടെന്നാണ് ഹോട്ടല്‍ അധൃകൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും ബാധകമല്ലെന്നാണ് എക്സൈസ് നിലപാട്.












Click it and Unblock the Notifications