എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടൻ സിദ്ദിഖിന്റെ വീട്ടിൽ മതിൽ ചാടിയെത്തി 'വിരുന്നുകാരൻ'; ഒടുവില്‍ വട്ടം കറങ്ങിയത് 'വനപാലകര്‍'

Google Oneindia Malayalam News

കൊച്ചി: നടന്‍ സിദ്ദിഖിന്റ എറണാകുളത്തെ വീട്ടില്‍ എത്തിയ വിരുന്നുകാരന്‍ വട്ടം കറക്കിയത് വനം വകുപ്പ് ജീവനക്കാരെ. വീട്ടിലെത്തിയ ഉടുമ്പിനെ പിടികൂടുന്നതിനിടെയാണ് വനംവകുപ്പ് ജീവനക്കാരെ വട്ടംകറങ്ങിയത്. പിടിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും ഉടുമ്പ് വീടിന്റെ ചുറ്റുമതില്‍ ചാടി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിയൊളിച്ചു. എല്ലാ ശ്രമവും പാഴായതോടെ വനും വകുപ്പ് ജീവനക്കാര്‍ മടങ്ങിയത് വെറും കയ്യോടെ.

Siddique

ജോസിനെ ഞെട്ടിക്കാൻ രണ്ടും കൽപ്പിച്ച് സഹോദരി ഭർത്താവ്; പാലാ കിട്ടിയില്ലെങ്കിലും മത്സരിക്കും, 2 സീറ്റ്ജോസിനെ ഞെട്ടിക്കാൻ രണ്ടും കൽപ്പിച്ച് സഹോദരി ഭർത്താവ്; പാലാ കിട്ടിയില്ലെങ്കിലും മത്സരിക്കും, 2 സീറ്റ്

തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ 11ഓടെ സിദ്ദിഖിന്റെ പാലച്ചുവടിലെ പുരയിടത്തിലാണ് ഉടുമ്പ് പ്രത്യക്ഷപ്പെട്ടത്. വീട്ടിലെ വളര്‍ത്തു നായയുടെ കുര കേട്ടതോടെ ഡ്രൈവര്‍ ബിജുലാല്‍ ചെന്ന് നോക്കിയപ്പോഴാണ് പൂന്തോട്ടത്തില്‍ ഉടുമ്പിനെ കണ്ടത്. തുടര്‍ന്ന് കോടനാട് വന്യജീവി സങ്കേതത്തിലേക്ക് വിളിച്ചതിനെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ടീം സ്ഥലത്തെത്തി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മധ്യകേരളം പിടിക്കാൻ മറുനീക്കവുമായി കോൺഗ്രസ്,സൂചന നൽകി എംഎം ഹസൻജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മധ്യകേരളം പിടിക്കാൻ മറുനീക്കവുമായി കോൺഗ്രസ്,സൂചന നൽകി എംഎം ഹസൻ

ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ അല്‍നി സി അലിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് ഉടുമ്പിനെ പിടിക്കാന്‍ എത്തിയത്. ജീവനക്കാര്‍ വലയും മറ്റു സൗകര്യങ്ങളും ഒരുക്കി പിടികൂടുന്നതിനിടെയാണ് ഉടുമ്പ് കണ്ണുവെട്ടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞത്.

കെഎം ഷാജിയുടെ കോഴിക്കോട്ടെ വീടിന് 1.60 കോടി; കണ്ണൂരിലേത് 28 ലക്ഷം... അനധികൃത നിര്‍മാണംകെഎം ഷാജിയുടെ കോഴിക്കോട്ടെ വീടിന് 1.60 കോടി; കണ്ണൂരിലേത് 28 ലക്ഷം... അനധികൃത നിര്‍മാണം

ദിലീപിന് കൈരളി വക ഹാപ്പി ബര്‍ത്ത്‌ഡേ... പൊങ്കാലയിട്ട് പാര്‍ട്ടിക്കാര്‍; ഒടുവില്‍ പിന്‍വലിച്ച് ചാനല്‍ദിലീപിന് കൈരളി വക ഹാപ്പി ബര്‍ത്ത്‌ഡേ... പൊങ്കാലയിട്ട് പാര്‍ട്ടിക്കാര്‍; ഒടുവില്‍ പിന്‍വലിച്ച് ചാനല്‍

Recommended Video

cmsvideo
clearance certificate is mandatory for people who coming to Kerala | Oneindia Malayalam

Ernakulam
English summary
forest department employees could not catch Monitor lizards reached the house of actor Siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X