എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരം; ഹോട്ടൽ കുത്തിത്തുറന്നു കവർച്ച നടത്തി, മുൻ ജീവനക്കാരൻ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

കൊച്ചി: ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനു പ്രതികാരമായി ഹോട്ടൽ കുത്തിത്തുറന്നു പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ കടവല്ലൂർ ആലുങ്കൽ വീട്ടിൽ ജസീൽ (19) ആണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്. കത്രിക്കടവിലെ തലശ്ശേരി ഹോട്ടൽ കുത്തിത്തുറന്നു 65,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്.

<strong>സൗഹൃദങ്ങള്‍ പുതുക്കി രാജാജി; തൃശൂരിൽ എൽഡിഎഫ് പരിഗണിക്കുന്ന രാജാജി പ്രചാരണ പരിപാടിക്ക് മുന്നേ മണ്ഡല പര്യടനത്തിൽ...</strong>സൗഹൃദങ്ങള്‍ പുതുക്കി രാജാജി; തൃശൂരിൽ എൽഡിഎഫ് പരിഗണിക്കുന്ന രാജാജി പ്രചാരണ പരിപാടിക്ക് മുന്നേ മണ്ഡല പര്യടനത്തിൽ...

ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇയാളെ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ ഡിസംബറിൽ ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നു. ഫെബ്രുവരി 25 ന് എറണാകുളത്ത് എത്തിയ ഇയാൾ കെഎസ്ആർടിസി പരിസരത്തു കറങ്ങി നടന്ന ശേഷം പുലർച്ചെ രണ്ടിനു ഹോട്ടലിന്‍റെ അടുക്കളവാതിൽ പൊളിച്ചു അകത്തു കയറി. തുടർന്നു മെയിൻ സ്വിച്ച് ഓഫ്‌ ചെയ്തു കാഷ് കൗണ്ടറിൽ നിന്നു 65000 രൂപയുമായി കടന്നു.

Jaseel

ഹോട്ടലിൽ സിസിടിവി‍യുള്ളതിനാൽ മുഖം മറച്ച ശേഷമാണു അകത്തു കയറിയത്. ഹോട്ടലിൽ നിന്നും ജോലി നിർത്തി പോയവരെ കുറിച്ചുള്ള അന്വഷണത്തിലാണു കുടുങ്ങിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കുന്നംകുളം ഭാഗത്തു നിന്നാണു കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച തുകയിൽ 19000 രൂപ ഇയാളിൽ നിന്നും കണ്ടെടുത്തു.

എറണാകുളം അസിസ്റ്റന്‍റ് കമ്മിഷണർ സുരേഷിന്‍റെ നിർദ്ദേശ പ്രകാരം നോർത്ത് സിഐ സിബിടോം, എസ്ഐ അനസ്, എഎസ്ഐ സെബാസ്റ്റ്യൻ, സീ‍നിയർ സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റാർക്കെങ്കിലും മോഷണത്തിൽ പങ്കാളിത്തമുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

Ernakulam
English summary
Former employee arrested in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X