എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോർട്ട് കൊച്ചി ബോട്ടപകടത്തിലും പാഠം പഠിക്കാതെ ജലഗതാഗത വകുപ്പ്: തുരുമ്പെടുത്ത് ജലയാത്ര!

  • By Desk
Google Oneindia Malayalam News

കൊച്ചി: ബോട്ടപകടങ്ങൾ തുടർക്കഥയാകുമ്പോഴും കേരള വാർട്ടർ ട്രാൻസ് പോർട്ട് അഥോറിറ്റിയുടെ ജലയാത്ര തുരുമ്പെടുത്ത ബോട്ടുകളിൽ. കാലപ്പഴക്കം ചെന്ന് തുരുമ്പെടുത്ത് പണിമുടക്കുന്ന ബോട്ടുകളിൽ ജീവൻ പണയം വച്ചാണ് യാത്ര. ബോട്ടുകളുടെ അറ്റകുറ്റപ്പണികളിൽ നിന്ന് സ്വകാര്യ യാർഡുകൾ പിന്മാറിയതും പ്രതിസന്ധി ഇരട്ടിയാക്കി.
പതിനൊന്നു പേരുടെ ജീവനെടുത്ത ഫോർട്ട് കൊച്ചി ബോട്ടപകടം കഴിഞ്ഞ രണ്ടു വർഷം പിന്നിട്ടിട്ടും കേരള വാട്ടർ ട്രാൻസ് പോർട്ട് അഥോറിറ്റി പാഠം പഠിച്ചില്ല. ഫോർട്ട് കൊച്ചി ബോട്ട് അപകടത്തെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ വർധിപ്പിച്ചെങ്കിലും കാലപ്പഴക്കമുള്ള ബോട്ടുകൾ മാറ്റുന്നതിനോ കാലാനുസൃതമായി അറ്റക്കുറ്റപ്പണി നടത്തുന്നതിനോ സർക്കാർ തയാറാകാതായതോടെ മരണ ഭീതിയിലാണ് കൊച്ചിയിലെ ബോട്ട് യാത്ര. എറണാകുളത്ത് നിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൽ മേഖലകളിലേക്ക് പോകാൻ ഭൂരിഭാഗം ആളുകളും ബോട്ട് സർവീസാണ് ആശ്രയിക്കുന്നത്. പക്ഷേ ഇവിടങ്ങളിലേക്ക് പോകാനായി ടിക്കറ്റെടുത്ത് ബോട്ടിൽ കയറിയാൽ ഇറങ്ങുന്നത് വരെ ശ്വാസമടക്കി പിടിച്ചിരിക്കേണ്ട സ്ഥിതിയാണ് യാത്രക്കാർക്കുള്ളത്.

<strong>അയാളുടെ കണ്ണുകള്‍ പതിക്കുന്നത് പേടിസ്വപ്നം പോലെ: എംജെ അക്ബറിനെതിരെ കോണ്‍ഗ്രസ്, രാജി അനിവാര്യമെന്ന്!!</strong>അയാളുടെ കണ്ണുകള്‍ പതിക്കുന്നത് പേടിസ്വപ്നം പോലെ: എംജെ അക്ബറിനെതിരെ കോണ്‍ഗ്രസ്, രാജി അനിവാര്യമെന്ന്!!

രണ്ടു വർഷം മുമ്പാണ് ഫോർട്ട് കൊച്ചി ബോട്ട് ദുരന്തം ഉണ്ടായത്. അന്ന് സർവീസ് നടത്തിയിരുന്ന പഴഞ്ചൻ മരബോട്ട് വള്ളമിടിച്ചു തകരുകയായിരുന്നു. ഇതോടെ മരബോട്ടുകൾ പൂർണമായും കൊച്ചിയിൽ നിന്നും പിൻവലിച്ച് സ്റ്റീൽ ബോട്ടുകൾ എത്തിച്ചു. എന്നാൽ പുതുതായി എത്തിയ സ്റ്റീൽ ബോട്ടുകളാകട്ടെ പഴയതിനെക്കാൾ മോശം ബോട്ടുകളായിരുന്നു. ജോസ് തെറ്റയിൽ ജലഗതാഗത വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ഇറക്കിയ സ്റ്റീൽ ബോട്ടുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. പലതും കാലപ്പഴക്കം മൂലം പൂർണമായും തകർന്നിരിക്കുകയാണ്. ബോട്ടിന്‍റെ അരികുവശങ്ങളെല്ലാം തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയാണ്. ബാത്ത് റൂമുകൾ പലതും മാലിന്യവാഹികളായി. ബാത്ത് റൂമുകളുടെ വാതിലുകൾ ചാക്കിട്ട് മൂടിവച്ചിരിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്.

സർവീസ് നടത്തുന്നത് എട്ടെണ്ണം മാത്രം

സർവീസ് നടത്തുന്നത് എട്ടെണ്ണം മാത്രം


ഒമ്പതു ബോട്ടുകളിൽ എട്ടു ബോട്ടുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. നേരത്തെ സർവീസ് നടത്തിയിരുന്ന കാലപ്പഴക്കം ചെന്നിരുന്ന എസ് 30, എസ് 34 ബോട്ടുകൾ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ മൂലം പിൻവലിച്ചിരുന്നു. എന്നാൽ നിലവിൽ സർവീസ് നടത്തുന്ന എസ് 36, എസ് 33 ബോട്ടുകളുടെ അവസ്ഥത വളരെ ദയനീയമാണ്. ഏത് നിമിഷവും വലിയ അപകടങ്ങളിൽപെട്ടേക്കാവുന്ന രീതിയിലാണ് ഈ ബോട്ടുകൾ. ചട്ടക്കൂടുകൾ പൂർണമായും ദ്രവിച്ചു തുരുമ്പെടുത്തിരിക്കുകയാണ്. വിട്ടുതൂങ്ങികാലപ്പഴക്കും മൂലം വേഗത പോലും ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മറ്റു ബോട്ടുകൾ ഒരു സ്ഥലത്തേക്ക് വാതിലുകൾ കയറിട്ടു കൊട്ടി നിർത്തിയിരിക്കുന്നു. എസ് 33നാകട്ടെ ഓടിയെത്താൻ എടുക്കുന്നതിന്‍റെ ഇരട്ടി സമയമാണ് എസ് 33 ഓടിയെത്താൻ എടുക്കുന്നത്. ബോട്ടുകളുടെ എണ്ണം കുറവായതുകൊണ്ടാണ് ദുരന്തവാഹിനികളായ ബോട്ടുകൾ പോലും നീറ്റിലിറക്കേണ്ടി വരുന്നതെന്നാണ് ജീവനക്കാരുടെ വാദം.

 അറ്റകുറ്റപ്പണികൾക്ക് യാർഡില്ല

അറ്റകുറ്റപ്പണികൾക്ക് യാർഡില്ല

ഒരു വർഷം കൂടുമ്പോൾ ബോട്ടുകൾ കരയിലെത്തിച്ച് മറൈൻ എൻജിനിയറുടെ സാന്നിധ്യത്തിൽ ബോട്ടുകൾ അറ്റക്കുറ്റപ്പണി നടത്തണമെന്നാണ്. എന്നാൽ വർഷങ്ങളോളമായി ഇത്തരത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താറില്ലെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപെടുത്തുന്നു. നിലവിൽ സർക്കാർ ഉടമസ്ഥതയിൽ തേവരയിൽ ഒരു യാർഡ് മാത്രമാണ് ഉള്ളത്. യാർഡിൽ ഒരു ബോട്ട് പണി തീർത്ത് പുറത്തിറക്കിയാൽ മാത്രമേ അടുത്ത ബോട്ട് നിർമാണ പ്രവർത്തനങ്ങൾക്കായി കയറ്റാൻ സാധിക്കു. അതിനാൽ ബോട്ടിന്‍റെ അറ്റകുറ്റ പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. സർക്കാർ യാർഡിന് പുറമേ സ്വകാര്യ യാർഡുകളേയും ആശ്രയിച്ചായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ ഇതിനുള്ള പണം സർക്കാർ കൃത്യസമയത്ത് നൽകാതായതോടെ പണികഴിഞ്ഞ ബോട്ടുകൾ കെട്ടികിടക്കാൻ തുടങ്ങി. ഇതോടെ സ്വകാര്യ യാർഡുകളും സർക്കാർ ബോട്ടുകൾ ഏറ്റെടുക്കാത്ത അവസ്ഥയാണുള്ളത്.

തുരുമ്പെടുക്കുന്നത് കോടികൾ

തുരുമ്പെടുക്കുന്നത് കോടികൾ

എറണാകുളം ബോട്ട് ജെട്ടിയിലും യാർഡിലുമായി വെറുതെകിടുന്ന നശിക്കുന്നത് കോടികളുടെ ബോട്ടുകൾ. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് കേരള വാട്ടർ ട്രാൻസ്പോർട്ട് അഥോറിറ്റി 23 ലക്ഷം രൂപ ചിലവിൽ ഫൈബർ ബോട്ടുകൾ നിർമിച്ചിരുന്നത്. ഇതിൽ ആലപ്പുഴയിൽ സർവീസ് നടത്തിയിരുന്ന അഞ്ചു ബോട്ടുകൾ ഒമ്പതു വർഷങ്ങൾക്ക് മുൻപാണ് കൊച്ചിയിലേക്ക് കൊണ്ടു വന്നത്. ആ ബോട്ടുകൾ അറ്റകുറ്റപ്പണികൾ നടത്തി കൊച്ചിയിൽ സർവീസ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ ബോട്ടുകൾ കൊണ്ടു വന്നതുമുതൽ ഇതുവരെയും ഒരു തരത്തിലുള്ള അറ്റകുറ്റപ്പണിയും നടത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഇതോടെ ഒരു കോടിയലധികം രൂപയുടെ ബോട്ടുകളാണ് വെറുതെ കിടന്നു നശിക്കുന്നത്. ഇതിൽ ഒരു ബോട്ട് നിർമാണ പ്രവർത്തനങ്ങൾക്കായി യാർഡിലേക്ക് മാറ്റിയെങ്കിലും ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. ഫൈബർ ബോട്ടുകൾക്ക് പുറമേ അറ്റകുറ്റപ്പണിക്കായി ഒതുക്കി സ്റ്റീൽ ബോട്ടും തീരത്തേക്കിയിട്ട് വർഷങ്ങളായി. ഇതിന് പുറമേ രണ്ട് ബോട്ടുകൾ അടിയന്തരിമായി നിർമിക്കുന്നതിനായി സ്വകാര്യ യാർഡുകളിലേക്ക് സർക്കാർ മാറ്റിയിരുന്നു. എന്നാൽ രണ്ട് വർഷത്തോളമായി ഈ ബോട്ടുകളുടെ ഒരു വിവരവും ലഭ്യമല്ല.

നിർമാണ വസ്തുക്കൾ കിട്ടാനില്ല

നിർമാണ വസ്തുക്കൾ കിട്ടാനില്ല

നിർമാണ വസ്തുകൾ കിട്ടാത്തതും ബോട്ടുകളെ അറ്റകുറ്റപ്പണികൾ വൈകാൻ ഇടയാക്കുന്നുണ്ട്. ഓരോ വർഷം കൂടുമ്പോഴും ബോട്ട് കരയിലെത്തിച്ച് മറൈൻ എൻജിനിയറെ കൊണ്ട് പരിശോധന നടത്തി അറ്റകുറ്റപ്പണികൾ തീർക്കണമെന്നാണ് നിയമം. എന്നാൽ ഒരു ബോട്ട് അറ്റകുറ്റപ്പണികൾക്കായി യാർഡിൽ പ്രവേശിപ്പിച്ചാൽ മാസങ്ങൾക്ക് ശേഷമാണ് നിർമാണം പൂർത്തിയായി പുറത്തിറങ്ങുക. പലപ്പോഴും ഇതിന് വേണ്ട നിർമാണ വസ്തുകൾ കിട്ടാത്തതാണ് അറ്റകുറ്റപ്പണികൾ വൈകാൻ ഇടയാക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. കൊച്ചി യാർഡിലില്ലാത്ത പാർട്ട്സുകൾ ആലപ്പുഴയിൽ നിന്ന് കൊണ്ടുവരണം. ചിലപ്പോൾ ആലപ്പുഴയിലും ഇതുണ്ടാകാറില്ല. അങ്ങനെ വരുമ്പോൾ അറ്റകുറ്റപണിക്കായി കയറ്റിയ ബോട്ട് മാസങ്ങൾക്ക് ശേഷമാകും യാർഡിന് പുറത്തെത്തുക.

 അറ്റകുറ്റപ്പണി പേരിന്

അറ്റകുറ്റപ്പണി പേരിന്

യാർഡിൽ ബോർട്ട് അറ്റകുറ്റപ്പണിക്കായി എത്തിക്കുമ്പോഴും കരയിൽ കയറിയുള്ള പരിശോധനകൾ പലപ്പോഴും നടത്താറില്ല. വെള്ളത്തിൽ മുങ്ങാത്ത ഭാഗങ്ങളിൽ പെയ്ന്‍റ് അടിച്ച് പുറത്തിറക്കുകയാണ് ചെയ്യുന്നതെന്നും ആക്ഷേപം ഉണ്ട്. ബോട്ടിലെ തുരുമ്പ് ചുരണ്ടി കളയാതെ പെയ്ന്‍റ് അടിക്കുന്നത് മൂലം കുറച്ച് മാസങ്ങൾ കഴിയുമ്പോൾ തന്നെ പെയ്ന്‍റ് അടർന്ന് പോയി ബോട്ടിന്‍റെ ബോഡി തുരുമ്പെടുക്കും. അറ്റകുറ്റപണി കഴിഞ്ഞ് പുറത്തിറങ്ങുന്ന ബോട്ടുകൾ ആറു മാസം പോലും തികയുന്നതിന് മുൻപ് വീണ്ടും നശിക്കുന്ന അവസ്ഥയാണുള്ളത്.

Ernakulam
English summary
fort kochi became accident prone zone on water transportation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X