Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: വിദേശത്ത് നിന്നെത്തിയ ഗർഭിണിക്കും ഭർത്താവിനും രോഗം

എറണാകുളം: എറണാകുളം ജില്ലയിൽ 4 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 19 ന് റിയാദ്-കരിപ്പൂർ (എഐ1906) വിമാനത്തിലെത്തിയ എറണാകുളം സ്വദേശികളായ 29 വയസുള്ള ഗർഭിണിയും, ഇവരുടെ 34 വയസുള്ള ഭർത്താവുമാണ് രോഗം സ്ഥിരീകരിച്ച 2 പേർ. മെയ് 19 കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇവർ എറണാകുളത്തുള്ള വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മെയ് 7 ന് അബുദാബി-കൊച്ചി (ഐഎക്സ് 452) വിമാനത്തിലെത്തിയ 44 വയസുള്ള എറണാകുളം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചമറ്റൊരാൾ. കൊച്ചിയിലെത്തിയ ശേഷം നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞുവരികയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 20 ന് സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

corona4-1584

മെയ് 19 ലെ കുവൈത്ത് - കണ്ണൂർ വിമാനത്തിൽ തിരിച്ചെത്തിയ 41 വയസ്സുള്ള എറണാകുളം സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി കുവൈറ്റിൽ നിന്നും മക്കൾക്കും അടുത്ത ബന്ധുവിനോടുമൊപ്പം കണ്ണൂരിൽ വന്നിറങ്ങിയ ശേഷം പ്രത്യേക ആംബുലൻസിൽ എറണാകുളത്തേക്ക് വരികയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ ഹൃദയ ചികിത്സയ്ക്ക് മുന്നോടിയായി മെയ് 22 ന് നടത്തിയ സ്രവ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന രണ്ട് മക്കളും, അടുത്ത ബന്ധുവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ഞായറാഴ്ച 589 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 395 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 6750 ആയി. ഇതിൽ 136 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും 6614 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. ഇന്ന് 6 പേരെക്കൂടി പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്. നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലും രണ്ട് പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ജില്ലയിൽ വിവിധ ആശുപത്രികളിലായി 66 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ് (29), കരുവേലിപ്പടി താലൂക്ക് ആശുപത്രി (7), പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ ( 3), മൂവാറ്റുപുഴ ജനറൽ ആശുപത്രി (9), സ്വകാര്യ ആശുപത്രികൾ - 18 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ കണക്കുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 12 പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുമുൾപ്പെടെ 13 പേരാണ് ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+