Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായജില്ലയില്‍ ചരിത്രം കുറിച്ച് വനിതാമതില്‍... കണ്ണികളായത് നാലു ലക്ഷം പേര്‍, എംസി ജോസഫൈന്‍ മതിലിലെ ആദ്യ കണ്ണിയായി

കൊച്ചി: നവോത്ഥാനപാതയില്‍ കേരളത്തിന് തിരിച്ചുപോക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച വനിതാമതില്‍ വ്യവസായ ജില്ലയായ എറണാകുളത്ത് ചരിത്രം കുറിച്ചു. ജില്ല ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ വനിതാകൂട്ടായ്മയില്‍ അണിനിരന്നത് നാലു ലക്ഷം പേര്‍. തൃശൂരുമായി ജില്ല അതിര്‍ത്തി പങ്കിടുന്ന കറുകുറ്റി പോങ്ങത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മതിലിലെ ആദ്യ കണ്ണിയായി. ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ അരൂര്‍ പാലത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.വി. അനിതയായിരുന്നു മതിലിലെ അവസാന അംഗം.

ജില്ലാ കേന്ദ്രമായ ഇടപ്പള്ളിയില്‍ ഡോ. എം. ലീലാവതി, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, അഖിലേന്ത്യ മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് അരുണ റോയ്, ഒളിംപ്യന്‍ മേഴ്സി കുട്ടന്‍, എസ്എന്‍ഡിപി കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സാമൂഹ്യപ്രവര്‍ത്തക ഉഷാ പ്രവീണ്‍, എസ്എന്‍ഡിപി വനിതാ സെക്രട്ടറിയേറ്റംഗം ജോയിന്റ് കണ്‍വീനര്‍ ഇ.എസ്.ഷീബ, മഹിളാ സംഘം കേന്ദ്ര കമ്മിറ്റിയംഗം കമല സദാനന്ദന്‍, എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാട്, സാമൂഹ്യപ്രവര്‍ത്തക ബിന്ദു പരമേശ്വരന്‍, സിനിമാതാരങ്ങളായ സീനത്ത്, ഉഷ, കവയിത്രി വിജയലക്ഷ്മി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ പുഷ്പ ദാസ്, സുനന്ദ രാജന്‍, കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. പൂര്‍ണിമ നാരായണ്‍, ശീതള്‍ ശ്യാം എന്നിവര്‍ മതിലില്‍ അണിചേര്‍ന്നു. നിരവധി കന്യാസ്ത്രീകളും മതിലില്‍ പങ്കെടുക്കാനെത്തി.

Woman wall

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍, മുന്‍ മന്ത്രി എം.എ. ബേബി, സ്വാമി അഗ്‌നിവേശ്, ദേശാഭിമാനി ചീഫ് എഡിറ്ററും മുന്‍ എം.പിയുമായ പി. രാജീവ്, എസ്.ശര്‍മ എംഎല്‍എ, പ്രൊഫ.എം.കെ.സാനു, മുന്‍ എം.എല്‍.എ പി. രാജു, സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ മതിലിന് സാക്ഷ്യം വഹിക്കാന്‍ ഇടപ്പള്ളിയിലെത്തി.

അങ്കമാലിയില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ എം.എ ഗ്രേസി അധ്യക്ഷത വഹിച്ചു. വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി, എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അജി.സി.പണിക്കര്‍, കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സജി രാമചന്ദ്രന്‍, ജോയ്സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാം എം എല്‍ എ തുടങ്ങിയവര്‍ പ്രസംഗിച്ചു. പറവൂര്‍ കവലയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എസ് ഷൈല വനിതാ മതിലിന് നേതൃത്വം നല്‍കി.

ബിന്ദു രാജ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രൊഫ. ഗീത സുരാജ്, ഷൈന്‍ ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. കളമശ്ശേരിയില്‍ ഏലൂര്‍, തൃക്കാക്കര, കളമശ്ശേരി നഗരസഭകളിലെ വനിതകളാണ് മതിലില്‍ അണിനിരന്നത്. പൊതുസമ്മേളനം സരോജിനി ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം ഹെന്നി ബേബി വനിത മതില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഏലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.പി ഉഷ, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ ഷീല ചാരു, അഡ്വ. ലക്ഷ്മി റാണി, ജനാധിത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സോണി കോമത്ത്, സുജാത വേലായുധന്‍ തുടങ്ങിയവര്‍ കളമശ്ശേരിയില്‍ വനിതാ മതിലില്‍ അണിനിരന്നു.

ചക്കരപ്പറമ്പ് - വൈറ്റില മേഖലയില്‍ വനിതാമതിലില്‍ അണിചേര്‍ന്നവര്‍ക്ക് ഡോ. ടി.വി. സുജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുണ്ടന്നൂരില്‍ സിനിമാതാരം ഗായത്രി പ്രതിജ്ഞാവാചകം ചൊല്ലി. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികദേവി, സാമൂഹ്യപ്രവര്‍ത്തക ഓമന മോഹനന്‍, അഡ്വ. ടി.ബി. മിനി, ഹനാന്‍ ഹമീദ്, കെ.പി.എം.എസ് പഞ്ചമി വിഭാഗം സംസ്ഥാന കമ്മറ്റി അംഗം ലജിത, ലത തങ്കപ്പന്‍, സജിത, ധിഷ പ്രതാപന്‍, ഷജില ബീവി, ബീന ബാഹുലേയന്‍ തുടങ്ങിയവര്‍ മതിലില്‍ അണിചേര്‍ന്നു. പൊതുസമ്മേളനത്തില്‍ അഡ്വ. എം. സ്വരാജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം കെ.എന്‍ സുഗതന്‍, മനോജ് പെരുമ്പിള്ളി, എന്‍. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+