അമ്മയും മൂന്ന് പിഞ്ചുകുട്ടികളും മരിച്ച നിലയില്‍; എടവനക്കാട് ആ വാര്‍ത്ത കേട്ടത് ഞെട്ടലോടെ
കൊച്ചി: അമ്മയെയും മൂന്ന് ചെറിയ കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാട് അണിയില്‍ കടപ്പുറത്ത് സനലിന്റെ ഭാര്യ വിനീത (23) മക്കളായ വിനയ്, ശ്രാവണ്‍, ശ്രേയ (നാല് മാസം) എന്നിവരാണ് മരിച്ചത്. മൂത്ത കുട്ടിക്ക് നാല് വയസാണ് പ്രായം. കുട്ടികള്‍ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു.
ആത്മഹത്യയാണ് എന്നാണ് പ്രഥാമിക നിഗമനം. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഞാറയ്ക്കല്‍ പോലീസ് അറിയിച്ചു. ഇവരുടെ കുടുംബ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്. പ്രദേശവാസികള്‍ നടക്കുത്തോടെയാണ് ഈ സംഭവം കേട്ടത്. ഒട്ടേറെ പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുള്ളത്.
അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam