പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
പെരുമ്പാവൂര്‍: ഒരു കുടുംബത്തിലെ നാല് പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിയില്‍ രണ്ടെത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. പാറപ്പുറത്തുകാട്ടി ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചയോടെയാണ് നാല് പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മക്കള്‍ മറ്റൊരു മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കളുമായി ഇവര്‍ കുറച്ചു ദിവസങ്ങളായി അകന്നു കഴിയുകയായിരുന്നു. ചുമരുകളില്‍ ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്നും എഴുതിയിരുന്നു. മൂത്ത മകന്‍ ആദിത്യന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അര്‍ജുന്‍ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.












Click it and Unblock the Notifications