പെൺകുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ചയാൾക്ക് മർദ്ദനം: എറണാകുളത്ത് നാല് പേർ അറസ്റ്റിൽ!!
എറണാകുളം: പെൺകുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ 16 കാരനെ വീട്ടിൽ കയറി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മറ്റക്കുഴി സ്വദേശിയായ ബിപിൻ, ഇയാൾക്കൊപ്പം എത്തിയ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ഈ സംഘം യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്.
എറണാകുളം ജില്ലയിലെ പുത്തൻകുരിശിന് സമീപത്തായിരുന്നു സംഭവം. വീടിന് സമീപത്ത് നിൽക്കുകയായിരുന്ന 16കാരനെ വീട്ടിൽ കേറി പൂളും എന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം വിറകുകൊള്ളി ഉപയോഗിച്ച് മർദ്ദിച്ചത്. 16കാരനെ മുഖത്തിടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം മൂന്ന് പേർ ചേർന്ന് വടികൊണ്ട് കാല് തല്ലിയൊടിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം വീഡിയോയിൽ വ്യക്തമായി കാണുന്നുമുണ്ട്. ഇവർക്കൊപ്പം തന്നെയുണ്ടായിരുന്ന ഒരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്. ആക്രമിച്ച സംഘത്തിലെ ഒരാളുടെ കാമുകിയ്ക്ക് അശ്ലീല സന്ദേശമയച്ചതോടെയാണ് സംഭവം.

മോനിപ്പള്ളി സ്വദേശിയായ 16കാരാണ് സംഭവത്തിൽ മർദ്ദിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ലഭിച്ചതോടെയാണ് എറണാകുളം ജില്ലാ റൂറൽ എസ്പി കെ കാർത്തിക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് നാല് പേരും അറസ്റ്റിലായത്. എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നാല് പേരെയും അറസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടുള്ളത്.
Recommended Video













Click it and Unblock the Notifications