എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെൺകുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ചയാൾക്ക് മർദ്ദനം: എറണാകുളത്ത് നാല് പേർ അറസ്റ്റിൽ!!

Google Oneindia Malayalam News

എറണാകുളം: പെൺകുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ 16 കാരനെ വീട്ടിൽ കയറി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മറ്റക്കുഴി സ്വദേശിയായ ബിപിൻ, ഇയാൾക്കൊപ്പം എത്തിയ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ഈ സംഘം യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്.

 ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച: പോലീസ് എത്തിയപ്പോഴും മകൻ മദ്യപിച്ച നിലയിൽ? ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച: പോലീസ് എത്തിയപ്പോഴും മകൻ മദ്യപിച്ച നിലയിൽ?

എറണാകുളം ജില്ലയിലെ പുത്തൻകുരിശിന് സമീപത്തായിരുന്നു സംഭവം. വീടിന് സമീപത്ത് നിൽക്കുകയായിരുന്ന 16കാരനെ വീട്ടിൽ കേറി പൂളും എന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം വിറകുകൊള്ളി ഉപയോഗിച്ച് മർദ്ദിച്ചത്. 16കാരനെ മുഖത്തിടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം മൂന്ന് പേർ ചേർന്ന് വടികൊണ്ട് കാല് തല്ലിയൊടിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം വീഡിയോയിൽ വ്യക്തമായി കാണുന്നുമുണ്ട്. ഇവർക്കൊപ്പം തന്നെയുണ്ടായിരുന്ന ഒരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്. ആക്രമിച്ച സംഘത്തിലെ ഒരാളുടെ കാമുകിയ്ക്ക് അശ്ലീല സന്ദേശമയച്ചതോടെയാണ് സംഭവം.

 arrest1-1568

Recommended Video

cmsvideo
ക്വാറന്റീനിൽ താമസിക്കാൻ ഒരുക്കിയ വീടിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

മോനിപ്പള്ളി സ്വദേശിയായ 16കാരാണ് സംഭവത്തിൽ മർദ്ദിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ലഭിച്ചതോടെയാണ് എറണാകുളം ജില്ലാ റൂറൽ എസ്പി കെ കാർത്തിക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് നാല് പേരും അറസ്റ്റിലായത്. എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നാല് പേരെയും അറസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ ആത്മഹത്യ! കൊവിഡ് വാർഡിൽ തൂങ്ങി മരിച്ചു!തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ ആത്മഹത്യ! കൊവിഡ് വാർഡിൽ തൂങ്ങി മരിച്ചു!

ആതിര ആ വാര്‍ത്തയറിഞ്ഞു; അവസാനമായി നിധിനിനെ കാണാന്‍ വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലേക്ക്ആതിര ആ വാര്‍ത്തയറിഞ്ഞു; അവസാനമായി നിധിനിനെ കാണാന്‍ വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലേക്ക്

Ernakulam
English summary
Four People Arrested In Ernakulam For Beating A Man Who Pass Vulgar Comments To A Girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X