എറണാകുളത്ത് ഇനി സൗജന്യ വൈ-ഫൈ; കെ ഫൈ എങ്ങനെ ഉപയോഗിക്കാം? അറിയാം വിശദമായി..
കൊച്ചി: എറണാകുളം ജില്ലയിലെ 221 പൊതുയിടങ്ങളിൽ കേരള ഐടി മിഷന്റെ സൗജന്യ വൈ - ഫൈ സേവനം ഉടൻ എത്തും. ഇന്റർനെറ്റ് എല്ലാ പൗരന്മാരുടെയും അവകാശമാണ് എന്ന കേരളത്തിന്റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിൽ അടക്കം ഫ്രീ വൈ - ഫൈ സ്പോട്ടുകൾ അവതരിപ്പിക്കുന്നത്. കെ ഫൈ എന്നാണ് ഇത് അറിയപ്പെടുക.
കെ ഫൈ എന്ന സൗജന്യ വൈ ഫൈ പദ്ധതി വ്യാപിപ്പിക്കുകയാണ് കേരള ഐടി മിഷൻ. ഇതിന്റെ ഭാഗമായിട്ട് വരും ആഴ്ചകളിൽ എറണാകുളം ജില്ലയിലെ 221 ഇടങ്ങളിൽ സൗജന്യ വൈ ഫൈ സ്പോട്ടുകൾ പൂർത്തിയാക്കും. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ഈ സേവനം ലഭ്യമാകും.

മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ദിവസവും 1 ജി ബി വരെ ഡാറ്റ 10 എം ബി പി എസ് വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഐടി മിഷൻ സൗജന്യ വൈ ഫൈ വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച പ്രകാരം റീചാർജ് ചെയ്ത് സൗജന്യ 1 ജി ബി പരിധിക്ക് ശേഷവും വൈ ഫൈ ആക്സസ് ചെയ്യാം. ഒരു ഹോട്ട് സ്പോട്ടിൽ നിന്ന് ഒരേ സമയം 100 പേർക്ക് വൈ - ഫൈ ആക്സസ് ലഭിക്കും.
ബസ് സ്റ്റാന്റുകൾ, ജില്ലാ ഭരണകൂട ഓഫീസുകൾ, പഞ്ചായത്ത് ഓഫീസ്, പാർക്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രി, കോടതി തുടങ്ങിയ ഇടങ്ങളിൽ നിലവിൽ ഈ സൗജന്യ നൈ ഫൈ സേവനം ലഭ്യമാണ്. പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എൻ എല്ലിന്റെ സഹായത്തോടയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കെ ഫൈ യിൽ ലോഗിൻ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്..
പൊതുയിടങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭിക്കാൻ ഫോണിലോ ലാപ് ടോപ്പിലോ വൈ ഫൈ ഓപ്ഷൻ ഓണാക്കി K-FI നെറ്റ് വർക്ക് സെലക്ട് ചെയ്യുക. ശേഷം തുറന്നുവരുന്ന ലാൻഡഡിംഗ് പേജിൽ 10 അക്ക മൊബൈൽ നമ്പർ നൽകി ഓ ടി പി ജനറേറ്റ് ചെയ്യുക. ഒടിപി നൽകിയാൽ സൗജന്യമായി ഉപയോഗിക്കാം. എല്ലാ സർക്കാർ വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും സൗജന്യമായി ഈ വൈ ഫൈ വഴി ഉപയോഗിക്കാം എന്ന പ്രത്യേകതയമുണ്ട്.












Click it and Unblock the Notifications