എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിഫ്റ്റ്‌ ചോദിച്ച് കഞ്ചാവ് കടത്താൻ ശ്രമം; കൈ കാണിച്ചത് എക്സൈസുകാരന്, ഒന്നേകാൽ കിലോ കഞ്ചാവുമായി കൗമാരക്കാരൻ പിടിയിൽ

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇരുചക്ര വാഹനത്തിൽ ലിഫിറ്റ് ചോദിച്ച് കഞ്ചാവ് കടത്തു ശ്രമിച്ച യുവാവ് എക്സൈസ് പിടിയിലായി. ഇലക്ഷൻ പ്രമാണിച്ച് എക്സൈസ്, പൊലീസ്, പ്രത്യേക ഇലക്ഷൻ സ്ക്വാഡുകൾ എന്നിവയുടെ കർശനമായ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യത കൂടുതൽ ആയതിനാലും, അപരിചിതരായ ഇരുചക്ര വാഹന യാത്രികരെ കരുവാക്കി കഞ്ചാവ് കടത്താൻ ശ്രമിച്ച അലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മൻസീൽ വീട്ടിൽ മാഹിൻ (19) എന്ന യുവാവാണ് ഒന്നേകാൽ കിലോ കഞ്ചാവുമായി എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ പിടിയിലായത്.

<strong>ദേശീയ തലത്തില്‍ തിരിച്ചുവരവിന് സിപിഎം..... ലക്ഷ്യം 3 സംസ്ഥാനങ്ങള്‍, 41 ശതമാനം വോട്ട്</strong>ദേശീയ തലത്തില്‍ തിരിച്ചുവരവിന് സിപിഎം..... ലക്ഷ്യം 3 സംസ്ഥാനങ്ങള്‍, 41 ശതമാനം വോട്ട്

ഇരുചക്ര വാഹനങ്ങൾക്ക് കൈ കാണിച്ച് വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ അധവാ വാഹന പരിശോധന നേരിടേണ്ടി വന്നാൽ ടി വാഹനങ്ങളുടെ കരിയറിലേക്ക് തന്ത്രപരമായി തന്‍റെ കൈവശമുള്ള കഞ്ചാവ് കാരിബാഗ് തൂക്കിയിടാനും വാഹന പരിശോധനയിൽ പിടിക്കപ്പെട്ടാൽ അപരിചിതനായ വാഹന ഉടമയുടെ തലയിൽ കുറ്റം ചാരി തടിയൂരാനും സാധിക്കുമെന്നതിനാലാണ്‌ പ്രതി ഈ മാർഗം പ്രയോഗിച്ചത്.

Mahin

എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലിഫ്റ്റ് അവിശ്യപെട്ടത് ഇലക്ഷൻ പ്രമാണിച്ച് പ്രത്യേക നിരിക്ഷണങ്ങൾക്കായി നിയോഗിച്ച എക്സൈസ് ഷാഡോ സംഘാംഗത്തിന്‍റെ വാഹനത്തിനാണ്. പ്രതി വാഹനത്തിൽ കയറിയതും കഞ്ചാവിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാൽ വാഹനമോടിച്ച ഷാഡോ ടീമംഗം വാഹനത്തിന് മിസിങ് ഉണ്ട് നോക്കട്ടെയെന്ന് കാരണം പറഞ്ഞ് വാഹനം നിർത്തി പ്രതിയെ തടഞ്ഞു നിർത്തി.

ഉടൻ തന്നെ പട്രോളിങ്ങിലുണ്ടായിരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ കുക്കായി ജോലി ചെയ്യുന്ന പ്രതി ശനിയാഴ്ച ദിവസം നാട്ടിലേക്ക് പോകുമ്പോൾ കഞ്ചാവ് അവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം നടത്തി വരികയായിരുന്നു.

നിരവധി തവണ ഇപ്രകാരം കഞ്ചാവു കടത്തിയതായി പ്രതി എക്സൈസിനോട് സമ്മതിച്ചു. കഞ്ചാവിന്‍റെ ഉറവിടത്തെ കുറിച്ചും ഇതിൽ ഉൾപെട്ടിട്ടുള്ള മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടത്തിവരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ർ പി.ശ്രീരാജിന്‍റെ നേത്യത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്‍റിവ് ഓഫിസർമാരായ രാം പ്രസാദ്, ജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം.അരുൺ കുമാർ, റൂബൻ, സിദ്ധാർഥകുമാർ, എന്നിവർ പങ്കെടുത്തു.

Ernakulam
English summary
Ganja seized in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X