Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം റെയില്‍വെ സ്റ്റേഷനില്‍, കാണാതായ സഹോദരിയെയും കണ്ടെത്തി

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ആണ്‍ സുഹൃത്തിനൊപ്പമാണ് കണ്ടെത്തിയത്. സഹോദരന്‍ ഇന്നലെ എറണാകുളത്തെ അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ട്രെസ് ചെയ്താണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

1

ഇവര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറി ഇരിക്കുമ്പോഴാണ് പെലീസ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്ക് കൊണ്ടു പോകും. മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ ട്രെസ് ചെയ്താണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

2

കഴിഞ്ഞ ദിവസം സഹോദരങ്ങളെ ഒരുമിച്ച് കണ്ടതായി ദൃക്‌സാക്ഷി പൊലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ എവിടെ വച്ചാണ് ഇവര്‍ പിരിഞ്ഞതെന്ന കാര്യം വ്യക്തമല്ല. സഹോദരനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ മുനമ്പം പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

3

സഹോദരന് 13 വയസും സഹോദരിക്ക് 15 വയസുമാണ്. തൃശൂര്‍ ചേര്‍പ്പില്‍ പിതാവിന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ വൈകീട്ടായിട്ടും ഇവര്‍ വീട്ടില്‍ എത്തിയില്ല, തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ അന്വേഷണം എളുപ്പമായി.

4

ആദ്യം മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ എറണാകുളത്തുള്ളതായി കണ്ടെത്തി. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ഇവര്‍ വര്‍ക്കലയില്‍ എത്തി. എന്നാല്‍ ഫോണ്‍ ഓഫായതോടെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരത്ത് വച്ചാണ് ഫോണ്‍ ഓണായത്. തുടര്‍ന്ന് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് പിടികൂടുകയായിരുന്നു.

5

അതേസമയം, ആലപ്പുഴയില്‍ വച്ച് മൂന്ന് വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിപ്പോയ്ിരുന്നു. അവരെയും ഇന്ന് എറണാകുളത്ത് വച്ച് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എറണാകുളത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനികളെ കാണാതായത്. എട്ട്, 10, 12ാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.

6

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുട്ടിക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തി. ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്നും മുങ്ങിയത്.

7

ഹരിപ്പാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഇവര്‍ രാത്രിയില്‍ തീവണ്ടി കയറി കൊല്ലത്തെത്തി. പിന്നീട് രാവിലെയോടെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഇതിന് ശേഷം മറൈന്‍ഡ്രൈവില്‍ വച്ച് ഇന്‍സ്റ്റഗ്രാമില്‍ വച്ച് കണ്ടുമുട്ടിയ ആണ്‍ സുഹൃത്തിനെ കണ്ടു. തങ്ങള്‍ ബംഗളൂരുവിലേക്ക് പോകുകയാണെന്ന് അറിയിച്ചതോടെ ഈ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+