എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഗോള അഡ്വർടൈസിങ് ഉച്ചകോടിയ്ക്ക് തുടക്കം, ധാർമികതയിൽ ഊന്നിയാകണം ബ്രാൻഡിങ്: അമിതാഭ് ബച്ചൻ

  • By Desk
Google Oneindia Malayalam News

കൊച്ചി: ലോക വ്യവസായിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 44-ാം ആഗോള അഡ്വർടൈസിങ് അസോസിയേഷൻ (ഐഎഎ) ഉച്ചകോടിയ്ക്ക് കൊച്ചിയിൽ തുടക്കം. ബോൾഗാട്ടി ഗ്രാന്‍റ് ഹയാത് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം ബോളിവുഡ് താരം അമിതാഭ് ബച്ചനും ശ്രീശ്രീ രവിശങ്കറും ഐഎഎ പ്രസിഡന്‍റ് ശ്രീനിവാസന്‍ കെ.സ്വാമി, ഐഎഎ സ്റ്റീറിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് ഗുഹ, ഐഎഎ ഇന്ത്യന്‍ വിഭാഗം പ്രസിഡന്‍റ് പുനീത് ഗോയന്‍ങ്ക, ശ്രേയാംസ് കുമാര്‍, തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.

<strong>ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം; ആ​ർ​ക്കോ ഷോ​ക്കേ​റ്റ​താ​യാ​ണ് ആ​ദ്യം ക​രു​തി​, പുകയോടൊപ്പം തീ ആളി പടർന്നു, ഓടിയിറങ്ങിയ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയിൽ, കൊച്ചിയിലെ പാരഗൺ ജീവനക്കാരുടെ വാക്കുകൾ...</strong>ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം; ആ​ർ​ക്കോ ഷോ​ക്കേ​റ്റ​താ​യാ​ണ് ആ​ദ്യം ക​രു​തി​, പുകയോടൊപ്പം തീ ആളി പടർന്നു, ഓടിയിറങ്ങിയ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയിൽ, കൊച്ചിയിലെ പാരഗൺ ജീവനക്കാരുടെ വാക്കുകൾ...

പ്രത്യേകമായി സജ്ജീകരിച്ച ഡിജിറ്റല്‍ ലൈറ്റിങ് ടെക്‌നോളജിയിലൂടെ സംയുക്തമായാണ് ഉദ്ഘാടനം ദീപം തെളിയിച്ചത്. പുല്‍വാമ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവറിയിച്ച് ഉച്ചകോടിയുടെ ആരംഭഘട്ടത്തില്‍ മൗനം ആചരിച്ച ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. 'ബ്രാന്‍ഡ് ധര്‍മ്മ' എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം. 25 രാജ്യങ്ങളില്‍ നിന്നായി 300 വിദ്യാർഥികള്‍ ഉള്‍പ്പടെ രണ്ടായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Amitabh Bachchan

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ പരിവര്‍ത്തനങ്ങളും ഡിജിറ്റല്‍ പൈറസിയും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്‌സ്, ലുലു ഗ്രൂപ്പ്, സ്റ്റാന്‍ ഇന്ത്യ നെറ്റ്‌വര്‍ക്ക്, മാതൃഭൂമി ഇന്‍റര്‍നാഷണല്‍ തുടങ്ങിയ വ്യവസായിക സംരഭകരെ ആദരിച്ചു. ഐഎഎയുടെ 80 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ലോക ഉച്ചകോടി ഇന്ത്യയിലെത്തുന്നത്. 2003, 2014 വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച അഡ്വെര്‍ടൈസിങ് ഏഷ്യ സമ്മിറ്റിനാണ് ഇതിനു മുന്‍പ് ഇന്ത്യ വേദിയായത്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് എഐഐ ലോക ഉച്ചകോടി സംഘടിപ്പിക്കുന്നത്.

വാഷിങ്ടണ്‍ ഡിസി, മോസ്‌കോ, ബെയ്ജിങ് നഗരങ്ങളിലായിരുന്നു കഴിഞ്ഞ മൂന്നു സമ്മേളനങ്ങള്‍. ഹ്യൂമനോയ്ഡ് റോബോട്ടായ 'സോഫിയ'യുടെ സാന്നിധ്യവും ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണമാണ്. ഉച്ചകോടിയുടെ മൂന്നു ദിവസവും വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. നാളെ 30 മോഡലുകളെ അണിനിരത്തിയുള്ള ഫാഷന്‍ ഷോയുമുണ്ട്. 76 രാജ്യങ്ങളിലായി 56 ചാപ്റ്ററുകളാണ് ഐഎഎയ്ക്കുള്ളത്. ഉദ്ഘാടന ചടങ്ങില്‍ അമിതാഭ് ബച്ചന്‍, ശ്രീനിവാസന്‍.കെ.സ്വാമി, ശ്രീശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആധാറിന്‍റെ നേട്ടങ്ങളെക്കുറിച്ച് നന്ദൻ നീലേകനി അവലോകനവും ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് ചെയർമാൻ ഹാൻസ് പോൾ ബർക്നർ ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ചു പ്രഭാഷണങ്ങൾ നയിച്ചു. ആധാറിന്‍റെ സുരക്ഷയെകുറിച്ചുയരുന്ന ആക്ഷേപങ്ങളെല്ലാം പൊള്ളത്തരങ്ങളാണ്. ആധാർ വിവരങ്ങൾ അതീവ സുരക്ഷിതത്തോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. പത്ത് വർഷം മുൻപുള്ള സാങ്കേതിക വിദ്യയുപയോഗിച്ചാണ് ആധാർ നിർമിച്ചത്. അതുമൂലമാണ് ഫോട്ടോയും മറ്റ് വിവരങ്ങളും വ്യക്തതയോടെ ലഭ്യമാക്കാൻ കഴിയാതിരുന്നത്.

അന്ന് മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കാൻ കഴിയുമായിരുന്നെങ്കിലും കുറഞ്ഞ നിരക്കിൽ പദ്ധതി നടപ്പിലാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലുണ്ടായതെന്നും നന്ദൻ നീലേകനി പറഞ്ഞു. ക്വാൽകോം ടെക്നോളജീസ് സീനിയർ വൈസ് പ്രസിഡന്‍റും ചീഫ് മാർക്കറ്റിങ് ഓഫിസറുമായ പെന്നി ബോൾഡ്‌വിൻ മൊബൈൽ ഫോൺ വിപ്ലവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവച്ചു.

സ്കൈപിന്‍റെ സഹ സ്ഥാപകൻ ജോനാസ് ജെൽബർഗ് നൂതനാശയങ്ങൾക്ക് നിക്ഷേപം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും, ആദിത്യ ബിർല ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഡി.ശിവകുമാർ ഡിജിറ്റൽ ലോകത്തെ ബ്രാൻഡ് വളർച്ചയെക്കുറിച്ചും നടത്തുന്ന പ്രഭാഷണങ്ങൾ നയിച്ചു. ബിസിനസ് നിക്ഷേപ രംഗത്തെ വൻകിടക്കാരായ സോഫ്റ്റ് ബാങ്ക്, എസ്4 കാപിറ്റൽ എന്നിവയുടെ നേതൃനിരയിലുള്ളവരുടെ പ്രസംഗവും മൂന്നു ദിവസത്തെ സമ്മേളനത്തിലുണ്ട്. സമാപന സമ്മേളനത്തിൽ ടെന്നിസ് താരങ്ങളായ ആന്ദ്രെ അഗാസിയും വിജയ് അമൃത്‌രാജും ഹിന്ദി ചലച്ചിത്ര താരം ദീപിക പദുകോണും നടത്തുന്ന സംവാദമുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് നഗരത്തില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.

ധാർമികതയിൽ ഊന്നിയാകണം ഏതൊരു ഉത്പന്നത്തിന്‍റെയും ബ്രാൻഡിങ്ങെന്നു അമിതാഭ് ബച്ചൻ. രാജ്യാന്തര ബ്രാൻഡുകളോടു പൊരുതി സ്വന്തം ഉത്പന്നങ്ങൾക്കു മികച്ച വിപണി കണ്ടെത്താനായത് ഇന്ത്യയുടെ നേട്ടമാണ്. ലോകത്ത് വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്കെല്ലാം പ്രത്യേക ധര്‍മ്മമുണ്ട്. ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമായ ധര്‍മ്മമാണുള്ളത്. സമാനമായി ഓരോ ബ്രാന്‍ഡുകളുടേയും ധര്‍മ്മം വ്യത്യസ്തമായിരിക്കുമെന്നും ബച്ചൻ പറഞ്ഞു.

മദ്യത്തിന്‍റേയും പുകയില ഉത്പന്നങ്ങളുടേയും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കാത്തതാണ് തന്‍റെ ധര്‍മ്മം. ലോകത്ത് മാര്‍ക്കറ്റിങ് രീതികള്‍ അതിവേഗം മാറുകയാണ്. പരസ്യങ്ങളാണ് ആളുകളില്‍ ആവശ്യകത സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ഉത്പന്നങ്ങള്‍ ലോകരാജ്യങ്ങളുമായി കിടപിടിക്കുന്നതായി മാറിക്കഴിഞ്ഞു. കുത്തക കമ്പനികള്‍ക്കിടയില്‍ മത്സരങ്ങള്‍ ശക്തമാവുകയാണ്. എന്നാല്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കണം. മികച്ച വിശ്വാസത്തിലൂടെ മാത്രമെ ഉപഭോക്താക്കളുടെ ബ്രാന്‍ഡ് വാല്യു നിലനിര്‍ത്താന്‍ സാധിക്കു. കഴിഞ്ഞ മൂന്നു വര്‍ഷമായി തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ തനത് വ്യവസായിക ഉത്പന്നങ്ങളുടെ വളര്‍ച്ചക്ക് സഹായകമാണ്. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ വർധിക്കുന്നതിനും അത് കാരണമാകുന്നുണ്ട്. പ്രളയത്തിന്‍റെ അതിജീവനത്തില്‍ കേരളത്തില്‍ വ്യവസായിക മേഖല വഹിച്ച പങ്ക് മാതൃകാപരമാണ്.

Ernakulam
English summary
Global advertising summit in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X