എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സരിത്തിനെ വിവാഹം കഴിക്കാന്‍ പ്ലാന്‍, മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധം, സ്വപ്‌ന സൂപ്പര്‍ വില്ലന്‍!!

Google Oneindia Malayalam News

കൊച്ചി: സ്വപ്‌ന സുരേഷ് ഒരുപാട് സ്വാധീനമുള്ള യുവതിയെന്നതിന് തെളിവുകള്‍ നിരത്തി എന്‍ഐഎ കോടതിയില്‍. മുഖ്യമന്ത്രിയുമായി വരെ അടുപ്പമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. അതേസമയം സ്വപ്‌നയ്‌ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം വേറെയും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കുടുക്കുന്നതാണ് ഈ പരാമര്‍ശം. പോലീസില്‍ വരെ സ്വപ്‌നയുടെ സ്വാധീനം എത്തിയിരുന്നതായിട്ടാണ് വിവരങ്ങള്‍. നേരത്തെ തന്നെ പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സ്വപ്‌നയുമായി അടുത്ത് ബന്ധപ്പെട്ടിരുന്നു എന്ന് വിവരം ലഭിച്ചിരുന്നു.

സരിത്തുമായി വിവാഹം

സരിത്തുമായി വിവാഹം

സരിത്തുമായി സ്വപ്‌നയ്ക്കുണ്ടായിരുന്നത് വെറും ബന്ധമല്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കള്ളക്കടത്തിന് കുറിച്ച് സ്വപ്‌നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. സരിത്തിനെ വിവാഹം കഴിക്കാന്‍ സ്വപ്‌ന ആലോചിച്ചിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള വലിയൊരു കുറ്റകൃത്യ ശൃംഖല ഉണ്ടാക്കിയിരുന്നതായിട്ടാണ് വിവരങ്ങള്‍. അതിന് വേണ്ടിയാവാം സരിത്തിനെ വിവാഹം കഴിച്ച് കൂടെ നിര്‍ത്താന്‍ തീരുമാനിച്ചത്. നേരത്തെ സരിത്തിന്റെ ഭാര്യയും സ്വപ്‌നയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

മുഖ്യമന്ത്രിയുമായി ബന്ധം

മുഖ്യമന്ത്രിയുമായി ബന്ധം

എന്‍ഐഎ അഭിഭാഷകനാണ് കോടതിയില്‍ സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ടെന്ന പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇത് കൃത്യമായി വിശദീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ദിവസം ഹാജരാക്കിയ കേസ് ഡയറിയില്‍ ഉണ്ടെന്നും അറിയിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയുമായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ കോടതിയില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞതെന്ന കാര്യവും വ്യക്തമല്ല.

സ്വാധീനം പോലീസിലും...

സ്വാധീനം പോലീസിലും...

സ്വപ്‌നയുടെ സ്വാധീനം പല മേഖലകളിലേക്ക് കടന്നിരുന്നതായി കസ്റ്റംസ് പറയുന്നു. കേരളാ പോലീസിലും വലിയ സ്വാധീനം സ്വപ്‌നയ്ക്കുണ്ട്. ഇത് ഉപയോഗിച്ച് സ്വപ്‌ന പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. അതേസമയം ഈ വാദങ്ങള്‍ നിരത്തി സ്വപ്‌നയുടെ ജാമ്യ ഹര്‍ജിയെ കസ്റ്റംസ് എതിര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി കളിക്കാന്‍ സ്വപ്‌നയ്ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍, പിണറായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലും, അതിന് കീഴിലുള്ള ആഭ്യന്തര വകുപ്പിലും സ്വാധീനം സ്വാഭാവികമായും ഉണ്ടാവാം.

അഞ്ച് കിലോ സ്വര്‍ണം

അഞ്ച് കിലോ സ്വര്‍ണം

സ്വപ്‌ന വിവാഹത്തിന്റെ ചടങ്ങുകളില്‍ അഞ്ച് കിലോ സ്വര്‍ണമാണ് അണിഞ്ഞത്. ഇക്കാര്യം അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇത് ഏകദേശം 120 പവനോളം വരും. സ്വപ്‌നയില്‍ നിന്ന് കണ്ടെത്തിയ ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചതാണെന്നാണ് സ്വപ്‌ന പറഞ്ഞിരുന്നത്. ഇതിന് തെളിവായിട്ടാണ് അഞ്ച് കിലോ ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രം ഹാജരാക്കിയത്. ജാമ്യഹര്‍ജിയെ എതിര്‍ക്കാനാണ് ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായും യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധം എന്‍ഐഎ കൊണ്ടുവന്നത്.

സ്വപനയ്ക്കുള്ള സാധ്യത

സ്വപനയ്ക്കുള്ള സാധ്യത

സ്വപ്‌നയില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം പൂര്‍ണമായും ആഭരണങ്ങളാണ്. അതുകൊണ്ട് ഇത് സമ്മാനമായി ലഭിച്ചതാണെന്നുള്ള സ്വ്പനയുടെ വാദങ്ങള്‍ കോടതി പരിഗണിക്കും. സ്വര്‍ണക്കട്ടിയാണ് കണ്ടെത്തിയിരുന്നതെങ്കില്‍ കേസിന് വേറൊരു മാനം വരുമായിരുന്നു. ഇത് സ്വപ്‌ന തന്റെ മകളുടെ വിവാഹത്തിനോ വ്യക്തിപരമായ ആവശ്യത്തിനോ സൂക്ഷിച്ചതായിരുന്നു. അവരില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടത്തിന്റെ രേഖകളും കൃത്യമായി ഹാജരാക്കിയിട്ടുണ്ട്. ഇവയൊന്നും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ എന്‍ഐഎയ്ക്ക് സാധിച്ചിട്ടില്ല.

അടിമുടി പിഴവ്

അടിമുടി പിഴവ്

എന്‍ഐഎയ്ക്ക് കേസില്‍ ഇതുവരെ കാര്യമായ വഴിത്തിരിവ് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെഓഫീസില്‍ സ്വാധീനമുണ്ടെന്ന തരത്തിലല്ല എന്‍ഐഎ കാര്യങ്ങള്‍ ഉന്നയിച്ചത്. കേസെടുത്ത് 25 ദിവസമായിട്ടും എന്‍ഐഎ പ്രതികളുടെ കുറ്റസമ്മത മൊഴിയെ മാത്രം കേന്ദ്രീകരിച്ചാണ്. ഇതില്‍ നിന്ന് തന്നെ കേസിന് ബലമില്ലെന്ന് മനസ്സിലാവും. തെളിവ് ശേഖരിക്കാനും എന്‍ഐഎയ്ക്ക് സാധിച്ചിട്ടില്ല. പൂര്‍ണമല്ലാത്ത കേസ് ഡയറിയാണ് എന്‍ഐഎ ഹാജരാക്കിയത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്വപ്‌നയ്ക്ക് ജാമ്യം അനുവദിക്കാനും കോടതി നിര്‍ബന്ധിതരാവും.

യുഎപിഎ നിലനില്‍ക്കുമോ?

യുഎപിഎ നിലനില്‍ക്കുമോ?

യുഎപിഎ സ്വപ്‌നയ്‌ക്കെതിരെ നിലനില്‍ക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ് യുഎപിഎ ചുമത്താന്‍ എന്‍ഐഎ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മറ്റ് തെളിവുകളൊന്നും കണ്ടെത്താനുമായിട്ടില്ല. കേസിന്റെ തീവ്രവാദ എന്താണ് എന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. സാമ്പത്തിക കുറ്റകൃത്യത്തിന് നിരവധി നിയമങ്ങള്‍ ഉള്ളപ്പോള്‍ യുഎപിഎ എന്തിനാണെന്നും അഭിഭാഷകന്‍ ചോദിച്ചു. കഴിഞ്ഞ തവണ ഇതേ ചോദ്യം കോടതിയും അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നു.

Ernakulam
English summary
gold smuggling case: swapna suresh planned to marry sarith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X