എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം എത്രയും വേഗം പൂർത്തിയാക്കണം, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയുമുണ്ടാകും: ചീഫ് സെക്രട്ടറി

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസഫ് അറിയിച്ചു. കാക്കനാട് അങ്കമാലി റൂട്ടുകളിലേക്ക് മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. കൊച്ചി മെട്രോ നിര്‍മാണപുരോഗതി വിലയിരുത്തുവാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആസ്ഥാനതെത്തിയതായിരുന്നു അദേഹം. കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ്ദ് ഹനീഷുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി.

മെട്രോയുടെ ഒന്നാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കണം. ഇതിനൊപ്പം കാക്കനാട്ടേയ്ക്കും ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും മെട്രോ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കണമെന്നും അദേഹം നിര്‍ദേശിച്ചു. മറ്റ് ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (എംടിഎ) പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ സൂചിപ്പിച്ചു. ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനല്‍കി.

news

കെഎംആര്‍എല്‍ നടപ്പിലാക്കുന്ന ജലമെട്രോ ഉള്‍പ്പെടെയുള്ള അനുബന്ധ പദ്ധതികളുടെ പുരോഗതിയും ചീഫ് സെക്രട്ടറി വിലയിരുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎംആര്‍എല്‍ ജീവനക്കാരില്‍ നിന്ന് ആദ്യ ഗഡുവായി സമാഹരിച്ച എട്ടുലക്ഷം രൂപയുടെ ചെക്ക് മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് കൈമാറി. ജില്ല കലക്ടര്‍ മുഹമ്മദ്. വൈ സഫിറുള്ള, കെഎംആര്‍എല്‍ ഡയറക്ടര്‍മാരായ കെആര്‍ കുമാര്‍, ടി അര്‍ച്ചുനന്‍, ഡികെ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.

യുവാവിനെ അടിച്ചു വീഴ്ത്തി ബൈക്കുമായി കടന്ന അക്രമികളെ പിടികൂടി യുവാവിനെ അടിച്ചു വീഴ്ത്തി ബൈക്കുമായി കടന്ന അക്രമികളെ പിടികൂടി

Ernakulam
English summary
Government's help will be there in Kochi metro's construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X