എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനിക്കാട് ചിറ, കയ്യേറ്റമൊഴുപ്പിക്കൽ ആവശ്യവുമായി ഗ്രീൻ പീപ്പിൾ: മാലിന്യം തള്ളുന്നതും കയ്യേറ്റവും!!!

  • By Desk
Google Oneindia Malayalam News

മുവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ പൗരാണിക കുടിവെള്ള ശ്രോതസ്സുകളിലൊന്നായ തിരുവമ്പ്ലായി ആനിക്കാട് ചിറയെ വീണ്ടെടുക്കുന്നതിന് ആദ്യം വേണ്ടത് ചിറയുടെ കയ്യേറ്റമൊഴുപ്പിക്കലെന്നു പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ . മാറാടി ഗ്രാമ പഞ്ചായത്തിലെ ആനിക്കാട് ചിറയുടെ യഥാർത്ഥ പ്രശ്നം ചിറ കയ്യേറിയെടുത്തതും പരിസര വാസികൾ തള്ളുന്ന മാലിന്യങ്ങളുമെന്നാണ് ഗ്രീൻ പീപ്പിൾ വിലയിരുത്തൽ . ചിറയുടെ പ്രധാന ഭാഗമായ തലച്ചിറയിൽ നിന്നുള്ള ഉറവ് ജലമൊഴുകുന്ന കനാൽ വര്ഷങ്ങളായി അ ടച്ച് പകരം വീടുകളിലെ സെപ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഇപ്പോൾ ഇങ്ങോട്ടേക്ക് നിറഞ്ഞൊഴുകുന്നത് .

ജില്ലയിലെ ഏറ്റവും ശുദ്ധമായ ഉറവകണ്ണികൾ ഉണ്ടായിരുന്ന തലച്ചിറയുടെ ഭാഗമാണ് മുന്നൂറു വർഷത്തിലേറെ പഴക്കമുള്ള തിരുവമ്പ്ലായി ആനിക്കാട്ടുചിറ . കാൽ നൂറ്റാണ്ടോളം കാലമായി മാലിന്യ നിക്ഷേപമായി കിടന്ന ആവോലി ആനിക്കാട്ടുചിറ ഒരാഴ്ച നീണ്ട മനുഷ്യാദ്ധ്വാനങ്ങളിലൂടെ വീണ്ടെടുത്തത് ഗ്രീൻ പീപ്പിളായിരുന്നു. അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യ കുപ്പികളും അറവുശാല മാലിന്യങ്ങളുമടക്കം നൂറുകണക്കിനു ടൺ മാലിന്യങ്ങലാണ് അന്ന് സമ്പൂർണ്ണമായി നീക്കം ചെയ്തത്. ! കാൽ നൂറ്റാണ്ട് കാലത്തെ മാലിന്യ 'നിക്ഷേപത്താൽ വലിയ തുരുത്തകളായി പുല്ലുകൾ വളർന്ന് നികന്നു പോയ ചിറ ഇരുമ്പു കൊളുത്തുകളും കയറും കപ്പിയുമുപയോഗിച്ച് പൗരാണിക രീതിയിൽ കയറുപാകി ജെസിബി വച്ച് വലിച്ചാണ് അന്ന് ചിറ ശുചീകരിച്ചത്‌ .

anicaudwater-154

. സമ്പൂർണ്ണമായി ചിറ വീണ്ടെടുക്കുന്നതിന് ഗ്രീൻ പീപ്പിളിനു ആകെ ചിലവഴിക്കേണ്ടി വന്നത് മുപ്പത്തയ്യായിരം രൂപ മാത്രമായിരുന്നു . തുടർച്ചയായി മൂന്ന് വ ർ ഷം ഇതേ തുക മുടക്കിയാൽ പരിഹരിക്കാവുന്ന പായലുകളേ ചിറയിലുള്ളൂവെന്നും അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സൗന്ദര്യ വത്കരണത്തിന്റെ മറവിൽ മൂന്നു കോടിയോളം രൂപ പാഴാക്കാനുള്ള ഇപ്പോഴത്തെ ശ്രമം സംശയകരമാനിന്നും കേരളാ നദീ സംരക്ഷണ സമിതി എന്നീ സംഘടനകൾ കുറ്റപ്പെടുത്തുന്നു . പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പാർപ്പിടമൊരുക്കാനാണു ഈ തുക ഉപയോഗിക്കേണ്ടതെന്നും ചിറ പൂർണ്ണമായി വറ്റിക്കുന്നതും അടിത്തട്ടിലെ കളിമണ്ണ് നീക്കം ചെയ്യുന്നതും ചിറയുടെ ജൈവ ആവാസത്തെ ദോഷകരമായി ബാധിക്കുമെന്നും ഗ്രീൻ പീപ്പിൾ ചൂണ്ടിക്കാണിക്കുന്നു . ചിറയിലെ കളിമണ്ണിന്‌ പുറം മാർക്കറ്റിൽ വലിയ ഡിമാന്റ് ആണ് . ചിറയിലേക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കലും ജലത്തിന്റെ ചലനം വർദ്ധിപ്പിക്കലും തദ്ദേശീയ മൽസ്യ സമ്പത്ത് വളർത്തലുമാണ് ചിറയെ വീണ്ടെടുക്കുന്നതിന് ചെയ്യേണ്ടതിന്നു പ്രൊഫ . ഡോ . സീതാരാമൻ - അസീസ് കുന്നപ്പിള്ളി ടി എൻ പ്രതാപൻ എന്നിവർ പറഞ്ഞു .

ചിറയുടെ അടിയലയുള്ള മാലിന്യങ്ങൾ നീക്കാൻ എറണാകുളത്തെ പ്രമുഖ്ഗ സംഘടനയുടെ സ്പോൺസറിങ്ങിൽ വന്ന ഡ്രഡ്‌ജിംഗ് ജേസിബി യെ ഇവിടത്തെ ചില സാമൂഹ്യ വിരുദ്ധർ ചേർന്ന് തടഞ്ഞു സംഘടിതമായി തിരിച്ചയച്ചതും അന്തരിച്ച നടൻ ക്യാപ്റ്റൻ രാജു സംഭാവന നൽകിയ പായൽ തിന്നുന്ന മത്സ്യങ്ങളെ ചിറയിൽ നിക്ഷേപിക്കാൻ തങ്ങളെ അനുവദിക്കാതിരുന്നതും തല്പര ലക്ഷ്യത്തോടെയാണെന്നും ചിറ ശുചീകരണത്തിന്റെ മറവിൽ വലിയ പകൽകൊള്ളയാണ് വര്ഷങ്ങളായി നടക്കുന്നതെന്നും ചിറയുടെ ജൈവ ആവാസത്തെ നശിപ്പിക്കുന്നതിനെതിരെ കേരളാ നദീ സംരക്ഷണ സമിതിയും രംഗത്തുണ്ട്.

Ernakulam
English summary
Green people on water resource enchroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X