എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹർത്താൽ അനുകൂലികൾ നാവിക സേനയുടെ വാഹനം തടഞ്ഞു, കൊച്ചിയിൽ സംഘർഷം

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: കേന്ദ്ര ഭരിക്കുന്ന സർക്കാരിനെതിരേ സമരം ചെയ്യുമ്പോൾ കേന്ദ്ര സേനയും ശത്രുക്കൾ തന്നെ. കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധം അറിയിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്താമെങ്കിൽ കേന്ദ്ര സേനയുടെ പ്രവർത്തനങ്ങൾ തടയുന്നതിലും തെറ്റില്ലെന്ന് തെളിയിക്കുകയാണ് കോൺഗ്രസ്. ഇങ്ങനെ കൊച്ചിയിലെ കോൺഗ്രസുകാർ നാവികസേനയെ തന്നെ തടഞ്ഞു.

കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തി കൊണ്ടിരിക്കെ അതുവഴി കടന്നു വന്ന നാവിക സേനയുടെ വാഹനം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. തോപ്പുംപടിയിലായിരുന്നു സംഭവം. വാഹനം നിറുത്താൻ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വാഹനം നിറുത്തി. ഇതോടെ എഞ്ചിൻ ഓഫ് ചെയ്യണമെന്നായി പ്രവർത്തകർ. ഡ്രൈവർ എഞ്ചിൻ ഓഫാക്കാത്തതിനെ തുടർന്ന് പ്രവർത്തകരിലൊരാൾ വാതിൽ തുറന്ന് വാഹനത്തിന്‍റെ താക്കോൽ ഊരിയെടുത്തു. ഇതോടെ പ്രവർത്തകർ സർക്കാരിനും, നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി കൂട്ടത്തോടെയെത്തി.

news

രാജ്യസുരക്ഷാ സേനയുടെ വണ്ടിയാണ് തടഞ്ഞതെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് കാഴ്ചക്കാരി നിന്നു. ഇതോടെയാണ് പ്രവർത്തകർ ആവേശഭരിതരായത്. എന്നാൽ സംഗതി കൈവിട്ടു പോകുമെന്ന് കണ്ടതോടെ പൊലീസ് എത്തി പ്രവർത്തകരെ മാറ്റി താക്കോൽ വാങ്ങി ഡ്രൈവർക്ക് നൽകി വാഹനം വിട്ടയക്കുകയുമായിരുന്നു. ഇതിനിടെ ചിലർ വാഹനത്തിൽ കൈ കൊണ്ട് അടിക്കുകയും ചെയ്തു. മുതിർന്ന നേതാക്കൾ വിലക്കിയിട്ടും വാഹനം ഓടി പോകും വരെ അടി തുടർന്നു.

ലോകാവസാനം വരുന്നു! വാഗ്ദത്ത ഭൂമിയില്‍ അത് സംഭവിച്ചുകഴിഞ്ഞു; കുറ്റമറ്റ ചുവന്ന പശു പിറന്നു; ഇനി എന്ത്? ലോകാവസാനം വരുന്നു! വാഗ്ദത്ത ഭൂമിയില്‍ അത് സംഭവിച്ചുകഴിഞ്ഞു; കുറ്റമറ്റ ചുവന്ന പശു പിറന്നു; ഇനി എന്ത്?

Ernakulam
English summary
Harthal organisers blocked Navy vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X